Category: News

വിരുന്നുകാരിയായെത്തി വെള്ളിമൂങ്ങ ഇപ്പോൾ മാനന്തവാടിയിലെ റോബിന്റെ വീട്ടിൽ ഒരുകൂടും 5 കുഞ്ഞുങ്ങളും

മാനന്തവാടി: വിരുന്നെത്തിയ വെളളിമൂങ്ങ വീട്ടിൽ കൂടൊരുക്കി, ഇപ്പോൾ കൂട്ടിൽ അഞ്ച് കുഞ്ഞുങ്ങളുമായി. വയനാട് മാനന്തവാടി ഒഴക്കൊടിയിലെ പാലയ്ക്കാപ്പറമ്പിൽ റോബിന്റെ വീട്ടിലാണ് വെളളിമൂങ്ങ കുഞ്ഞുങ്ങളുമായി താമസിക്കുന്നത്. ഒരു മാസം മുമ്പാണ് വീടിനോട് ചേർന്ന പറമ്പിലെ തെങ്ങിൻ മുകളിൽ വെള്ളിമൂങ്ങയെ ആദ്യമായി കണ്ടത്. തെങ്ങോലയിൽ…

ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം കണ്ടക്ടർ അറസ്റ്റിൽ

കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. സ്കൂളിലേക്ക് പോകും വഴിയായിരുന്നു കുട്ടിക്ക്…

ലേഡി സീരിയല്‍ കില്ലര്‍ 14 പേരെ കൊന്നുതള്ളി ഒടുവില്‍ വധശിക്ഷ

മുന്‍കാമുകന്‍ ഉള്‍പ്പെടെ 14 പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മുപ്പത്താറുകാരിക്ക് ബാങ്കോക്ക് കോടതി വധശിക്ഷ വിധിച്ചു. 2015 ല്‍ തുടങ്ങിയ കൊലപാതക പരമ്പര അവസാനിച്ചത് കഴിഞ്ഞ ഏപ്രിലില്‍ ഉറ്റസുഹൃത്തിന്‍റെ മരണത്തോടെ. സരാരത്ത് രംഗ്‌സിവുതപോം എന്ന യുവതിയാണ് തായ്‍ലാന്‍ഡിനെ നടുക്കിയ ആ സീരിയല്‍…

കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ്‌ അഷ്ഫാഖിനെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ്‌ അഷ്ഫാഖ്. ഇന്നലെ ഉച്ചമുതൽ കുട്ടിയെ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഏകദേശം രാവിലെ 10 മണിക്കും വൈക്കീട്ട്…

യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ യാത്രക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

കാലത്തിനൊപ്പം മുന്നോട്ട് ഇന്ന് ലോക ടെലിവിഷൻ ദിനം

ഇന്ന് ലോക ടെലിവിഷൻ ദിനം. മാറുന്ന ലോകത്തിൽ ടെലിവിഷന്റെ സ്വാധീനം മുൻനിർത്തിയാണ് 1996 മുതൽ ഐക്യരാഷ്ട്ര സഭ നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനമാണ് ഇന്ന് ടെലിവിഷൻ ചാനലുകൾ വഹിക്കുന്നത്. ഒരേസമയം കാഴ്ചയ്ക്കും…

സജി ചെറിയാന്റെ പ്രസ്താവന ഭരണഘടനയെ മാനിക്കുന്നതല്ല പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. രണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം…

കെഎസ്ആര്‍ടിസി ബസ് ബൈക്കിന് പിന്നിലിടിച്ചു യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. കുറവന്‍കോണം സ്വദേശി സുരേഷാണ് മരിച്ചത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു

കൊല്ലത്തുനിന്ന് കാണാതായ യുവതിയെ കണ്ടെത്തി ഐശ്വര്യയെ കണ്ടെത്തിയത് മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്ന്

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീൽ നിന്ന് പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവാണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി…