Category: News

രാജ്യത്ത് വീണ്ടും പാചകവാതക വില വർധനവ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നേരത്തെ കൊച്ചിയിൽ 1749 രൂപയായിരുന്ന ഒരു സിലിണ്ടറുടെ വില 1810 രൂപ 50 പൈസയായി ഉയർന്നു. അതേസമയം,…

കേരളപ്പിറവിയിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ് വിവിയാന ഇന്നെത്തും

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തീരം തൊടുന്നത് കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും…

ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്രമോദി

ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളുടെ വാക്കുകളെയല്ല, രാജ്യത്തെ പ്രതിരോധിക്കുന്ന സൈന്യത്തിന്റെ ശക്തിയിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ജാഗ്രതമൂലം രാജ്യത്തേക്ക് നോക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ കച്ചിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സന്ദർശിച്ച്…

1500 പേരെ പറ്റിച്ചു വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് കൊല്ലം സ്വദേശിനി അറസ്റ്റിൽ

വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്,കൊല്ലം സ്വദേശിനി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്‌ സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ASO എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.1 500 ആളുകളെ പറ്റിച്ച് വിദേശത്ത് കടക്കാൻ…

ദീപാവലി ആഘോഷങ്ങൾക്കായി ഒണിയൻ ബോംബുമായി സ്‌കൂട്ടർ യാത്ര റോഡിലെ കുഴിയിൽ വീണ് സ്‌ഫോടനം ഒരു മരണം

ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങൾക്കായി വാങ്ങിയ പടക്കം പൊട്ടി ഒരുമരണം. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിൽ ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം. സുധാകർ എന്നയാളാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടി പ്രത്യേകമായി നിർമിച്ച ഒണിയൻ ബോംബ് എന്ന…

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായി പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന സ്ഥിരീകരിച്ചു. ഡെപ്‌സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചു. അതിർത്തിയിൽ പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു. മേഖലയിൽ കമാൻഡർമാരുടെ ചർച്ചകൾ തുടരുമെന്ന്…

6 വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ കാമുകൻ പേരമക്കളുടെ മുന്നിൽ ലൈംഗികബന്ധം ഇരട്ടജീവപര്യന്തം

തിരുവനന്തപുരം: ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 68-കാരനായ പ്രതിക്ക് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ വിക്രമനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. ഒന്‍പതുവയസ്സുള്ള സഹോദരിയുടെ മുന്നില്‍വെച്ചാണ് പ്രതി ആറുവയസ്സുകാരിയെ…

ബോളിവുഡ് നടന്‍ സൽമാൻ ഖാന്‍റെ സുരക്ഷ ശക്തമാക്കി വധഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ

മുബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ അപായപ്പെടുത്തുമെന്ന് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശമയച്ച ഒരാള്‍ പിടിയില്‍. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ മുംബൈ പൊലീസ് നടന്‍റെ സുരക്ഷ ശക്തമാക്കി. സിനിമാ ചിത്രീകരണത്തിന് പോലൂം മുംബൈ വിട്ട് പോകരുതെന്നാണ് നിര്‍ദ്ദേശം.…

പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് പ്രാദേശിക അവധി സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

പാലക്കാട്: പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള…

മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി 

കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും…