Category: News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു അപകടം ളാഹ വിളക്കുവഞ്ചിയിൽ 2 പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 18 പേരടങ്ങുന്ന തീർത്ഥാടകസംഘം ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. വലിയ ​ഗർത്തമുള്ള…

ഒടുവിൽ ഉണർന്ന് കൊച്ചി കോർപ്പറേഷൻ മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ നിർത്തിവെക്കാന്‍ നോട്ടീസ്

കൊച്ചി: മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന പരിപാടികൾക്കെതിരെ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ നിർത്തിവയ്ക്കാനാണ് നിർദേശം. ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് പിന്നാലെയാണ് കോർപ്പറേഷന്റെ…

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.പരിപാടിയിൽ പങ്കെടുത്ത…

കർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു

കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ ആണ് മരിച്ചത്.മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നു. കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള പ്രാദേശിക ആശുപതിയിലേക്കാണ്…

അമേരിക്കയില്‍ ആക്രമണത്തിലെ പ്രതി മുന്‍ സൈനികന്‍ ഇടിച്ചുകയറ്റിയ വാഹനത്തില്‍ ഐഎസ് പതാക കണ്ടെത്തിയെന്ന് എഫ്ബിഐആക്രമണത്തിന് മണിക്കൂറുകള്‍ക്ക്

പുതുവത്സര ദിനത്തില്‍ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ ബര്‍ബോണ്‍ തെരുവിലെ ആള്‍ക്കൂട്ടത്തിന് നേരെ വാഹനമിടിച്ചുകയറ്റി ആക്രമണം നടത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 35ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ 3.15നാണ് ന്യൂ ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറിന്റെ ഹൃദയഭാഗത്തുള്ള…

2570 ഏക്കർ ഏറ്റെടുക്കാം ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിലെ സാമൂഹികാഘാത പഠന റിപ്പോർട്ട്

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ട്. തൃക്കാക്കര ഭാരത്‍ മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം നടത്തിയ പഠന റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുളള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.…