Category: News

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ട്രംപ് മുന്നേറുന്നു ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകം

അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ഏറ്റവും ഒടുവിലെ നില അനുസരിച്ച് ട്രംപ് 211 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഉറപ്പിച്ചിരിക്കുന്നത്. കമല ഹാരിസ് ഏകദേശം 117 വോട്ടുകളാണ് ലഭിച്ചത്. 16 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. 9 സംസ്ഥാനങ്ങള്‍ കമലയ്‌ക്കൊപ്പം. എട്ട്…

ട്രംപും കമലയും 3-3; ഡിക്‌സ്‌വില്ലെ നോച്ചിലെ ആളുകൾ വോട്ട് ചെയ്തത് അര്‍ദ്ധരാത്രിയിൽ

യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിലെ ഒരു ചെറിയ പട്ടണമാണ് ഡിക്‌സ്‌വില്ലെ നോച്ച്. രാജ്യത്തിന് ആരെ പ്രസിഡന്റായി വേണമെന്ന് അറിയിക്കുന്ന ആദ്യ സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. അമേരിക്കൽ സമയം രാത്രി 12 മണിക്കാണ് ഇവിടെ ആളുകൾ വോട്ടുകൾ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ്…

വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വയനാട്: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പതിനഞ്ച് ദിവസത്തിനകം അന്വേഷണ…

സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങൾ ഉണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം

സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങൾ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നിൽ സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി. സന്ദീപ് ബിജെപി വിടില്ല എന്നാണ് വിസ്വാസമെന്നും…

ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് പാരക്വിറ്റ് മറുമരുന്നില്ലാത്ത മാരകവിഷം

പാറശാല ഷാരോൺ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്ടർമാർ കോടതിയിൽ മൊഴി നൽകിയത്. നേരത്തെ ഏത് കളനാശിനിയാണ് നൽകിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ സെഷൻസ്…

വരുമാനം ഉണ്ടെങ്കിലും നഷ്ടം ഇരട്ടി ലാഭം നേടാൻ പുതിയ വഴികളുമായി ആകാശ എയർ

രാജ്യത്ത് ഏറ്റവും പുതിയതായി സേവനം തുടങ്ങിയ വിമാനകമ്പനിയായ ആകാശ എയറിന്‍റെ സാമ്പത്തിനഷ്ടം കുത്തനെ കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകാശയുടെ നഷ്ടം ഇരട്ടിയലധികമായാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ 744.5 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകാശ…

ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ മതപരമായ ചടങ്ങുകൾക്ക് മാത്രം അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി : ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ…

രാഹുലിനെ സ്വാധീനിക്കാൻ അദാനി പരമാവധി ശ്രമിച്ചു പക്ഷെ അദ്ദേഹം വഴങ്ങിയില്ല വെളിപ്പെടുത്തലുമായി പുസ്തകം

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലയളവിൽ രാഹുൽ ഗാന്ധിയെ സ്വാധീനിക്കാന്‍ അദാനി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി പുസ്തകം. രാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമിച്ചിരുന്നുവെന്നും പല മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതിന് ഇടനില നിൽക്കാൻ ശ്രമിച്ചുവെന്നുമാണ് പുസ്തകത്തിലുള്ളത്. മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായിയുടെ…

മാണി സി കാപ്പന് ആശ്വാസം തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി തള്ളിയത്. മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി വി…

ഒന്നും ഒളിപ്പിക്കാനില്ല പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നും ഒളിപ്പിക്കാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ വാദം തുടരുകയാണ്. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരി​ഗണിക്കുന്നത്. ഫോൺ കോളുകൾ എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.…