Category: News

ചികിത്സയ്ക്കിടെ രോഗിയുടെ തലയിൽ ചക്ക വീണു ആരോഗ്യനില തൃപ്തികരം

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ച് ഓമല്ലൂർ സ്വദേശി ഗംഗാധരന്റെ (78) തലയിൽ ചക്ക വീണ് പരിക്കേറ്റു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മരുന്നുവാങ്ങാൻ വരിനിൽക്കുന്നതിനിടെ തലയിൽ ചക്ക വീണ് ബോധരഹിതനായ ഗംഗാധരൻ നിലവിൽ…

മന്ത്രിക്ക് മർദ്ദനം: 5 കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്; കണ്ണൂരിൽ സംഘർഷം

ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി. റെയിൽവേ സ്റ്റേഷനിൽ നടന്ന അതിക്രമമായതിനാൽ പ്രതികളെ റെയിൽവേ പൊലീസിന് കൈമാറുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന്…

ഇസ്രായേലിനൊപ്പം എന്നും ഇന്ത്യ; നെസെറ്റിൽ മോദിയുടെ പ്രഖ്യാപനം

ഇസ്രായേൽ സന്ദർശനത്തിനിടെ പാർലമെന്റിനെ (നെസെറ്റ്) അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഏത് സാഹചര്യത്തിലും ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. നിങ്ങളുടെ വേദനയിൽ ഇന്ത്യ പങ്കുചേരുന്നു.…

ജർമൻ ചാൻസലർ ചൈനയിൽ; ലക്ഷ്യം ഉക്രൈൻ യുദ്ധവും ഉഭയകക്ഷി സഹകരണവും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ബീജിംഗിലെത്തി. ജർമൻ കമ്പനികൾക്ക് ചൈനയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ തേടലുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.കഴിഞ്ഞ മേയിൽ അധികാരമേറ്റ ശേഷം ചാൻസലർ ഫ്രെഡറിക് മെർസ് നടത്തുന്ന…

മന്ത്രിയുടെ പരിക്ക് സിപിഐഎം വ്യാഖ്യാനം; രക്തസാക്ഷി പരിവേഷത്തിന് ശ്രമമെന്ന് കെ.എസ്.യു

മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും, പരിക്കേറ്റെന്ന വാർത്ത സി.പി.ഐ.എം വ്യാഖ്യാനം മാത്രമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് രക്തസാക്ഷി പരിവേഷം നൽകാനുള്ള ശ്രമമാണിതെന്നും അദ്ദേഹംപറഞ്ഞു. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും വെറും പ്രതിഷേധം മാത്രമാണ് നടന്നതെന്നും കെ.എസ്.യു വ്യക്തമാക്കി.…

കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധം: മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കൈക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പീക്കർ എ.എൻ. ഷംസീറും സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.മന്ത്രിയെ കയ്യേറ്റം ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്നും അവർക്ക്…

തുർക്കി സൈനിക വിമാനം തകർന്നു: 20 മരണം

അസർബൈജാനിൽ നിന്ന് പുറപ്പെട്ട തുർക്കി സൈനിക കാർഗോ വിമാനം ജോർജിയയിൽ തകർന്നു വീണു. അപകടസമയത്ത് വിമാനത്തിൽ 20 യാത്രക്കാരുണ്ടായിരുന്നതായി തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അസർബൈജാനിൽ നിന്ന് പുറപ്പെട്ട തുർക്കിയുടെ സി-130 (C-130) സൈനിക കാർഗോ വിമാനം അതിർത്തിയിൽ തകർന്നു വീണു.…

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്: മുട്ടുവേദനയ്ക്ക് എത്തിയ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

തൃശൂർ മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് യുവാവും കുടുംബവും രംഗത്ത്. മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ടൈൽസ് തൊഴിലാളിയായ സനൂപിനാണ് ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്. സ്വന്തമായി ബൈക്ക് ഓടിച്ചു വന്ന യുവാവിന്റെ കാഴ്ച പോയത് അധികൃതരുടെ ക്രൂരമായ അനാസ്ഥയാണെന്ന് കുടുംബം…

പാക് പ്രധാനമന്ത്രിയെ രക്ഷിച്ചെന്ന് ട്രംപ്: വീണ്ടും അവകാശവാദം

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ലഘൂകരിച്ചത് താനാണെന്ന അവകാശവാദം ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ.സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ട്രംപ് വിവാദ അവകാശവാദങ്ങൾ ആവർത്തിച്ചു. തന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ…

വിദ്യാർത്ഥിനിയുടെ മരണം: ശരീരത്തിലെ മുറിവുകളിൽ ദുരൂഹത

കോഴിക്കോട് കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി ശ്രീനന്ദയെ (21) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ നെറ്റിയിലെയും താടിയിലെയും മുറിവുകൾ മരണത്തിൽ ദുരൂഹത ഉയർത്തുന്നു. ശ്രീനാരായണ ഗുരുദേവ കോളേജിലെ അവസാന വർഷ സൈക്കോളജി വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.ചൊവ്വാഴ്ച കോളേജ് കഴിഞ്ഞെത്തിയ ശ്രീനന്ദ ക്ഷേത്ര ഉത്സവത്തിന്…