Category: News

ഇറാൻ ആഭ്യന്തരയുദ്ധം ലോകം ആശങ്കയിൽ സംയമനം പാലിക്കാൻ ഐക്യരാഷ്ട്ര സഭ

ഇറാനിൽ മൂന്നാഴ്ചയായി തുടരുന്ന ആഭ്യന്തരയുദ്ധവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. കൂടുതൽ മരണങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ വഷളാകാതെ നോക്കണമെന്നും യുഎൻ നിർദ്ദേശിച്ചു. ഇറാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ…

എയർ ഇന്ത്യ – സൗദിയ കരാർ ലഗേജ് മാറ്റാൻ ഇനി എളുപ്പം

എയർ ഇന്ത്യയും സൗദിയയും പുതിയ കോഡ്ഷെയർ കരാറിൽ ഒപ്പുവെച്ചു. ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരുന്ന ഈ കരാറിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്ര കൂടുതൽ സുഗമമാകും. ഇത് വിനോദസഞ്ചാര, ബിസിനസ് മേഖലകൾക്ക് വലിയ കരുത്താകും. യാത്രക്കാർക്കുള്ള പ്രധാന നേട്ടങ്ങൾ: ഒറ്റ ടിക്കറ്റ്: ഒരു ടിക്കറ്റിൽ തന്നെ…

പിരിവ് കുറഞ്ഞതിന് സ്ഥാപന ഉടമയ്ക്ക് മർദ്ദനം പത്ത് ലക്ഷത്തിന്റെ നഷ്ടം, മൂന്ന് സി.പി.ഐ.എം പ്രവർത്തകർ അറസ്റ്റിൽ

കെ എം വുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കാണ് മര്‍ദ്ദനമേറ്റത്. ക്ലബിന്റെ പിരിവിന് വേണ്ടി എത്തിയവര്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രത്തിലെ കെട്ടുരുപ്പടികള്‍ കൊണ്ടുപോകാന്‍ എന്ന പേരിലായിരുന്നു പണപ്പിരിവ് പത്തനംതിട്ട ഇളമണ്ണൂരിൽ ക്ലബ്ബ് പിരിവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കെ.എം വുഡ് പ്രോഡക്ട്സ്…

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു: ഹമാസ് കമാൻഡറും 16 വയസുള്ള കുട്ടിയും അടക്കം ഏഴ് മരണം

ഗാസയിലെ ദിയർ അൽ ബലായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹമാസ് കമാൻഡർ മുഹമ്മദ് അൽ ഹോളി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 16 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. കമാൻഡറുടെ മരണം ഹമാസ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട വെടിനിർത്തലിനിടയിലും ഗാസയിൽ ഇസ്രയേൽ…

മമതയ്ക്ക് തിരിച്ചടി: ഇഡി റെയ്ഡ് തടഞ്ഞ കേസിൽ സുപ്രീം കോടതി നോട്ടീസ്

ദില്ലി: ഇഡി റെയ്ഡ് തടസപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ സംസ്ഥാനം ഇടപെട്ടത് ഗൗരവകരമെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർക്കെതിരായ പോലീസ് നടപടികൾ സ്റ്റേ ചെയ്തു. ഐപാക് ഓഫീസിലെ റെയ്ഡിനിടെ…

ഗ്രീൻലൻഡിൽ നാറ്റോ സാന്നിധ്യം ശക്തമാക്കുന്നു അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെ നീക്കം

ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള യുഎസ് നീക്കങ്ങൾക്കിടെ പ്രതിരോധം ശക്തമാക്കി യൂറോപ്യൻ രാജ്യങ്ങൾ. ഡെന്മാർക്കും യുഎസും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാൻസ്, ജർമനി, സ്വീഡൻ, നോർവേ എന്നീ നാറ്റോ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ഗ്രീൻലൻഡിലെത്തി. ദ്വീപിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ്…

സിനിമയെ വെല്ലുന്ന പെർഫോമൻസ് നന്ദനം നൃത്തവുമായി കാർമൽ ഗേൾസ്

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ തിരുവനന്തപുരം കാർമൽ സ്കൂളിന്റെ സംഘനൃത്തം വേറിട്ട കാഴ്ചയായി. വേഷവിധാനത്തിലും അവതരണത്തിലും പുതുമ നിറഞ്ഞ നൃത്തം ശ്രദ്ധേയമായി.’ നന്ദനം’ സിനിമയെ ആസ്പദമാക്കി ഗുരുവായൂരപ്പന്റെ കഥയാണ് നൃത്തത്തിന് പ്രമേയമായത്. സിനിമയിലെ ദൃശ്യങ്ങളും നിരവധി പ്രോപ്പർട്ടികളും കോർത്തിണക്കിയുള്ള ഈ വ്യത്യസ്തമായ…

കൊട്ടാരക്കരയുടെ പെൺകരുത്ത്: മാടമ്പിയെ തോൽപ്പിച്ച മാടപ്രാവിന്റെ കഥ

മാടമ്പിയെ തോൽപ്പിച്ച മാ ടപ്രാവ് എന്ന വിശേഷണം ശ്രീമതി ഐഷ പോറ്റിയെ കേരളരാഷ്ട്രീയത്തിൽ ഒരു തിളങ്ങുന്ന നക്ഷത്രമാക്കിയത് 2006 ൽ കേരള നിയമസഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ആയിരുന്നു. 1977 മുതൽ കൊട്ടാരക്കര മണ്ഡലം നിലനിർത്തി പോന്ന സാക്ഷാൽ ശ്രീ ബാലകൃഷ്ണപിള്ളയെ…

കൊല്ലം സായ് ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം സായ് ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനി സാന്ദ്രയെയും (18), പത്താം ക്ലാസ് വിദ്യാർത്ഥിനി വൈഷ്ണവിയെയും (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിലാണ് സംഭവം. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പരിശീലനത്തിനെത്താത്തതിനെ…

ചിറ്റൂരിൽ കൊലപാതകം: 35-കാരനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബന്ധു അറസ്റ്റിൽ.

പാലക്കാട് പൊല്‍പ്പുള്ളിയിൽ യുവാവിനെ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബന്ധു അറസ്റ്റിൽ. പൊല്‍പ്പുള്ളി സ്വദേശി ശരത് (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യാസഹോദരിയുടെ ഭർത്താവ് പ്രമോദ് കുമാറിനെ (41) ചിറ്റൂർ പോലീസ് പിടികൂടിയത്. വർഷങ്ങളായി അകന്നു കഴിയുന്ന ഭാര്യയുടെ നിർദ്ദേശപ്രകാരം മകനെ…