Category: News

കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട പ്രധാന ഡീലർ പിടിയിൽ

കളമശേരി: കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയിൽ പ്രധാന ഡീലർ പിടിയിൽ. ഒഡിഷ സ്വദേശി അജയ് പ്രധാനെ കളമശേരി പൊലീസാണ് പിടികൂടിയത്.കേസിൽ ഇതുവരെ നാല് ഇതര സംസ്ഥാനക്കാരും മൂന്ന് വിദ്യാർഥികളും അറസ്റ്റിലായിട്ടുണ്ട്. മാർച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടർന്ന് കളമശേരി പോളിടെക്‌നിക്…

കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് ടൈ ബ്രേക്കർ പോരാട്ടം വൈകിട്ട്

ബാതുമി(ജോര്‍ജിയ): ചെസ് വനിതാ ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കിരീടത്തിനായി ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 4.35നാണ് ടൈ ബ്രേക്കർ തുടങ്ങുക. ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ…

ഛത്തീസ്ഗഡില്‍ മതവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ക്രൈസ്തവ പുരോഹിതന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മതവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് ഛത്തീസ്ഗഡിലുളളതെന്നും കന്യാസ്ത്രീകളെ പൊതുഇടങ്ങളില്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുളളതെന്നും ഫാ. ലിജോ മാത്യുപറഞ്ഞു. പെണ്‍കുട്ടികളുടെ കയ്യിലുണ്ടായിരുന്ന സമ്മതപത്രം വാങ്ങാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ബജ്‌റംഗ്ദളിന്റെ ഭീഷണിക്ക് വഴങ്ങി…

സംസാരിക്കാനില്ലെന്ന് തരൂർ, ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കില്ല

ദില്ലി : ലോക്സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ഇന്ന് ചർച്ചകൾക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂർ കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും…

ചെസ് ലോകകപ്പ് ഫൈനല്‍ കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് മത്സരം സമനിലയില്‍

ബാത്തുമി (ജോര്‍ജിയ): ഫിഡെ ചെസ് വനിതാലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ രണ്ടാം മത്സരവും സമനിലയില്‍ കലാശിച്ചു. ഇതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. തിങ്കളാഴ്ച നടക്കുന്ന ടൈബ്രേക്കറാകും വിജയിയെ നിശ്ചയിക്കുക. 15 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള…

കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി തരൂരിനെ പുകഴ്ത്തി ക്രൈസ്തവ സഭ മേലധ്യക്ഷന്മാര്‍

ശശി തരൂര്‍ ‘കോസ്‌മോപൊളിറ്റന്‍’ ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രതികരണം. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി പരിപാടിയിലാണ് സഭാ അധ്യക്ഷന്മാരുടെ പ്രശംസ. പരിപാടിയിലെ മുഖ്യപ്രഭാഷകന്‍ ആയിരുന്നു ശശി തരൂര്‍.. മതങ്ങളുടെ സ്വീകാര്യത രാഷ്ട്രീയ നേതാക്കള്‍ ഉറപ്പുവരുത്തണമെന്ന് തരൂര്‍ പറഞ്ഞു. പാരമ്പര്യത്തിന്റെ…

തേവര എസ്എച്ച് കോളേജിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു. തേവര എസ്എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദാണ് മരിച്ചത്. എറണാകുളം ഏലൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന നന്ദനം എന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്.എറണാകുളം ടൗണ്‍ഹാളിന്…

മാലദ്വീപുമായുള്ളത് ആഴത്തിലുള്ള ബന്ധമെന്ന് മോദി

ന്യൂഡല്‍ഹി: ചരിത്രപരമായും നയതന്ത്രപരമായും ആഴത്തില്‍ വേരൂന്നിയ ബന്ധമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ളതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നമ്മുടെ ബന്ധത്തിന്റെ വേരുകള്‍ക്ക് ചരിത്രത്തെക്കാള്‍ പഴക്കവും സമുദ്രത്തോളം ആഴവുമുണ്ട്”, മോദി പറഞ്ഞു. മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തനായ വികസനപങ്കാളി എന്നാണ് ഇന്ത്യയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ്…

റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി പിടിമുറുക്കി യൂറോപ്യന്‍ യൂണിയന്‍

യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു). റഷ്യയുടെ ഇന്ധനക്കയറ്റുമതി ലക്ഷ്യമിട്ടാണ് യൂണിയന്റെ 18-ാം റൗണ്ട് ഉപരോധങ്ങള്‍. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് കുറഞ്ഞ വിലപരിധി ഏര്‍പ്പെടുത്തുക, റഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന പാചകവാതക പൈപ്പ്ലൈനായ ബാള്‍ട്ടിക് കടലിനടിയിലൂടെയുള്ള നോര്‍ഡിക്…

പർദ ധരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയ സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പര്‍ദ ധരിച്ചാണ് സാന്ദ്ര തോമസ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയത്. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ…