ഫുക്കറ്റ്-ഡൽഹി വിമാന അപകടം: പൈലറ്റുമാരുടെ ലഹരിപരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ
ആകാശച്ചുഴിയിൽപെട്ട ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ റിപ്പോർട്ടിന് പിന്നാലെ പൈലറ്റുമാരുടെ ലഹരിപരിശോധന എയർ ഇന്ത്യ കടുപ്പിച്ചു. രാജ്യത്തെ എല്ലാ പൈലറ്റുമാരും നിർബന്ധമായും ലഹരിപരിശോധന പൂർത്തിയാക്കണമെന്ന് കമ്പനി നിർദേശിച്ചു. ഡി.ജി.സി.എ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കപ്പുറമുള്ള സുരക്ഷയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും,…










