Category: News

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർത്തടിച്ച് സഞ്ജു നിലവിലെ ജേതാക്കളായ മുംബൈയെ തകർത്ത് കേരളം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിലവിലെ ചാംപ്യൻമാരായ മുംബൈയെ തോൽപിച്ച് കേരളം. മുംബൈയെ 15 റൺസിനാണ് കേരളം തോൽപ്പിച്ചത്. 46 റൺസെടുത്ത സഞ്ജു സാംസൺ ആണ് കേരളത്തിൻ്റെ ടോപ് സ്കോറർ. കേരളത്തിനായി കെഎം ആസിഫ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അതേസമയം,…

രസഗുള തീർന്നു വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ ചേരി തിരഞ്ഞ് അടി വിവാഹം മുടങ്ങി

വിവാഹത്തിന് ഭക്ഷണം തീർന്നതിന്‍റെ പേരിൽ ഉണ്ടാകുന്ന അടിപിടികൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ആലപ്പുഴയിൽ വിവാഹ സദ്യക്ക് പപ്പടം തീർന്നതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ല് മലയാളികൾ മറന്നു കാണില്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമുണ്ടായത് അങ്ങ് ബീഹാറിൽ. ബോധ് ഗയയിൽ ഒരു കല്യാണാഘോഷം രസഗുള…

രാഹുൽ മാങ്കൂട്ടത്തിൽകോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. ഐക്യകണ്ഠേനയാണ്…

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം,…

ഇന്ത്യ-റഷ്യ ഉച്ചകോടി വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ

റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിർണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണറും പങ്കെടുക്കും. വൈകിട്ട് 7…

എട്ടാം ദിവസവും ഒളിവിൽ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ കസ്റ്റഡിയില്‍. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ ജോസാണ് പിടിയിലായത്. ഇയാൾക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് ഡ്രൈവർ പൊലീസിനു മൊഴി നൽകിയത്. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്…

ബീഹാറിലെ തിരിച്ചടി മുസ്‌ലിമിന് പകരം സ്ത്രീകള്‍ യു.പിയില്‍ രാഷ്ട്രീയ സമവാക്യം മാറ്റിയെഴുതാന്‍ അഖിലേഷ് യാദവ്

ലഖ്‌നൗ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യം തിരുത്തിയെഴുതാന്‍ പദ്ധതികളുമായി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ മുസ്‌ലിം അനുകൂല പ്രതിച്ഛായ മാറ്റിയെഴുതാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ ഏറെ…

രാഹുൽ വിഷയം മണിക്കൂറുകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനതീരുമാനം വരും ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം മുതൽ പാർട്ടി എടുത്ത നിലപാട് സുതാര്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. കോൺഗ്രസ് പാർട്ടി ഇരകളായ സ്ത്രീകൾക്കൊപ്പമാണെന്നും ദീപ്തി പറഞ്ഞു. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല എന്നതാണ് പാർട്ടിനയം. ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നതിൽ കോൺഗ്രസ്…

എൻ. വാസുവിന് ജാമ്യമില്ല ഹർജി തള്ളി വിജിലൻസ് കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു…

ജോർജുകുട്ടിയിൽ നിന്ന് മാത്യുവിലേക്ക് ജയിലർ 2 സെറ്റിലേക്ക് മോഹൻലാൽ

ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടൻ ‘ജയിലർ2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹൻലാൽ. മോഹൻലാലിന്റെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്.ഏതാനും മണിക്കൂറുകൾ മുൻപാണ് ‘ദൃശ്യം 3’ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവർത്തകർ‌ പങ്കുവച്ചത്.…