കിവികളെ തകർത്ത് സെമിയിലേക്ക് ഇന്ത്യക്ക് 44 റൺസ് ജയം
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 205ന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവികളെ എറിഞ്ഞിട്ടത്. മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കുതിച്ചു.…









