Category: Sports

സഞ്ജുവിന് പകരം പരാഗ്; റോയൽസ് നായകനെ ഇന്ന് പ്രഖ്യാപിക്കും

രാജസ്ഥാൻ റോയൽസിന്റെ പുതിയ നായകനെ ഇന്ന് പ്രഖ്യാപിക്കും. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയതോടെയാണ് ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നത്. രവീന്ദ്ര ജഡേജയോ യശസ്വി ജയ്‌സ്വാളോ നായകനാകുമെന്ന് കരുതിയിരുന്നെങ്കിലും, ഇവരെ രണ്ടുപേരെയും തഴഞ്ഞ് മറ്റൊരു താരം സർപ്രൈസ് ക്യാപ്റ്റനായി…

സഞ്ജു ടീമിൽ; ഇന്ത്യക്ക് ടോസ്, ബാറ്റിംഗ്

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നമീബിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം പുറത്തായ അഭിഷേക് ശർമയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഓപ്പണറായി ഇറങ്ങും. പനി മാറി പേസർ…

കൊളംബോയിൽ തീപാറും;ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചു

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ബഹിഷ്കരണ ഭീഷണിയിലായിരുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ഔദ്യോഗിക അഭ്യർത്ഥന മാനിച്ചാണ് കളിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിൽ വെച്ചാണ് ഈ ആവേശപ്പോരാട്ടം അരങ്ങേറുന്നത്. ടി20 ലോകകപ്പിലെ…

രണ്ട് കിലോ ടപ്പേന്ന് കുറഞ്ഞു വീഡിയോയുമായി അഭിഷേക് ശർമ

ഞായറാഴ്ചത്തെ മത്സരത്തിൽ അഭിഷേക് കളിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു. താരം ഇന്ന് പരിശീലനത്തിന് ഇറങ്ങിയേക്കുമെങ്കിലും, ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി അദ്ദേഹത്തിന് വിശ്രമം അനുവദിക്കാൻ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. അർഷ്ദീപ് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച രസകരമായ ഒരു വീഡിയോയിലൂടെയാണ് അഭിഷേക്…

സഞ്ജു അവസരം തുലയ്ക്കുന്നു; രൂക്ഷവിമർശനവുമായി മുൻ താരം

നമീബിയക്കെതിരെ ഫോം തെളിയിക്കാൻ കിട്ടിയ സുവർണാവസരം സഞ്ജു സാംസൺ പാഴാക്കിയെന്ന് മുൻ താരം ക്രിസ് ശ്രീകാന്ത്. ബുദ്ധി ഉപയോഗിക്കാതെയാണ് സഞ്ജു കളിക്കുന്നതെന്നും വീണ്ടും അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അഭിഷേകിന് പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു, 22 റൺസെടുത്ത് നിൽക്കെ…

അഭിഷേകിന് പകരം സഞ്ജു? ഗവാസ്കറുടെ ആശങ്ക

നമീബിയയെ തകർത്ത് മുന്നേറുന്ന ഇന്ത്യ ഫെബ്രുവരി 15-ന് പാകിസ്ഥാനെ നേരിടാനൊരുങ്ങുകയാണ്. എന്നാൽ ഈ നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഓപ്പണിങ് നിരയിൽ സുനിൽ ഗവാസ്കർ ആശങ്ക പ്രകടിപ്പിച്ചു.അഭിഷേക് ശർമ ഫിറ്റല്ലെങ്കിൽ സഞ്ജു സാംസൺ കളിക്കേണ്ടി വരുമെന്നും ഇത് ടീം മാനേജ്‌മെന്റിന് വെല്ലുവിളിയാണെന്നും…

റഷ്യയുമായി ₹10,000 കോടിയുടെ ആയുധ കരാറിന് ഇന്ത്യയുടെ അനുമതി

എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ, റഷ്യയിൽ നിന്ന് 10,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. ഇതിലൂടെ 288 എസ്-400 (S-400) മിസൈലുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയ ഈ കരാർ രാജ്യത്തിന്റെ പ്രതിരോധ…

സഞ്ജുവിന് ബുദ്ധിയില്ല; അവസരം പാഴാക്കിയെന്ന് ശ്രീകാന്ത്

നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ അവസരം പാഴാക്കിയെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് വിമർശിച്ചു. ഫോം തെളിയിക്കാൻ ലഭിച്ച മികച്ച അവസരം ബുദ്ധിശൂന്യമായ കളിയിലൂടെ സഞ്ജു നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം തുറന്നടിച്ചു. താരം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും മുൻ സെലക്ടർ കൂടിയായ…

ചിരിയടക്കാനാവാതെ മുൻ കോച്ച് സഞ്ജു പുറത്തായ വീഡിയോ തരംഗമാകുന്നു

നമീബിയയ്‌ക്കെതിരായ മത്സരത്തിലൂടെ സഞ്ജു സാംസൺ ടി20 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു, വെറും 8 പന്തിൽ 3 സിക്‌സറും ഒരു ഫോറുമടക്കം 22 റൺസ് നേടി പുറത്തായി. ഇന്നിംഗ്‌സ് ചെറുതായിരുന്നെങ്കിലും തകർപ്പൻ ഹിറ്റുകളിലൂടെ തന്റെ ഫോമും ആത്മവിശ്വാസവും…

രോഹിത് തെളിച്ച വഴിയിൽ സൂര്യയും സംഘവും; റെക്കോർഡ് വേട്ട

2026 ടി-20 ലോകകപ്പിൽ നമീബിയയെ 93 റൺസിന് തകർത്ത് ഇന്ത്യ രണ്ടാം വിജയം നേടി. ഡൽഹിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 210 റൺസ് പിന്തുടർന്ന നമീബിയ 116 റൺസിന് പുറത്തായി. ടി-20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ…