Category: Sports

ഗില്ലിനെ തിടുക്കപ്പെട്ട് ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍ തുറന്നു പറഞ്ഞ് മുഹമ്മദ് കൈഫ്

ലക്നൗ: രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്‍റെ പ്രകടനത്തെ…

അഗാർക്കറിന് പരിചയമില്ലാത്ത സഞ്ജു സാംസണ്‍ അറിയില്ലെങ്കില്‍ ചിലത് ചൂണ്ടിക്കാണിക്കാനുണ്ട്

വിഷയം – ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം. എന്തുകൊണ്ട് വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ സാന്നിധ്യം ആ പട്ടികയിലില്ല എന്നതാണ് ചോദ്യം.മുഖ്യസെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു. ബാറ്റിങ് നിരയിലെ സ്ഥാനം, അതാണ് പ്രശ്നം. സഞ്ജു ടോപ് ഓര്‍ഡറില്‍…

വിരാടും രോഹിത്തും ഉറപ്പില്ല ഗില്ലിനെ നായകനാക്കിയത് നല്ല തീരുമാനം പിന്തുണയുമായി ABD

ഓസ്‌ട്രേലിയക്കുള്ള പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റി ശുഭ്മാൻ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്. 2027 ലോകകപ്പ് മുന്നിൽ കണ്ടാണ് രോഹിത്തിനെ ഇന്ത്യ ക്യാപ്റ്റമൻ സ്ഥാനത്ത്…

സഞ്ജുവിനോട് ചെയ്തത് അന്യായം, കാരണങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു ക്രിസ് ശ്രീകാന്ത്

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിലും ടി – 20ക്കുമുള്ള വ്യത്യസ്ത ടീമിനെയാണ് തെരഞ്ഞെടുത്തത്. ടീം പ്രഖ്യാപനം വന്നപ്പോള്‍ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍ ഏകദിനത്തില്‍ ഒരിക്കല്‍ കൂടി തഴയപ്പെട്ടു. ഇപ്പോള്‍ ഇതിനെ കുറിച്ച്…

സഞ്ജു ഇല്ല ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ ഗില്‍ നയിക്കും കോലിയും രോഹിത്തും ടീമില്‍

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിന് ശുഭ്മാന്‍ ഗില്‍ നയിക്കും. രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. രോഹിത്തിനൊപ്പം വിരാട് കോലി ടീമിനൊപ്പം തുടരും. ശ്രേയസ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.…

രോഹിത്തിന് നായകസ്ഥാനമില്ല ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഗില്‍ നയിക്കും കോലിയും ടീമില്‍ തുടരും

മുംബൈ: രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബര്‍ 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കും. ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക്…

ഇന്ത്യയുടെ ട്രോഫിയുമായി കടന്ന നഖ്‍വിക്ക് സ്വർണ മെഡൽ നൽകി ആദരിക്കും ധീരമായ നിലപാടെന്ന് വിശദീകരണം

ലഹോർ∙ ഏഷ്യാകപ്പിലെ ട്രോഫി വിവാദങ്ങൾ തുടരുന്നതിനിടെ, ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ തലവനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയെ ആദരിക്കാൻ തീരുമാനം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ കൂടിയായ നഖ്‍വിക്ക് ‘ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ്’ ഗോൾഡ് മെഡലാണ് സമ്മാനിക്കുക. ഏഷ്യാകപ്പ്…

കോഹ്‌ലിക്കും രോഹിത്തിനുമൊപ്പം സഞ്ജുവുമെത്തുമോ സ്‌ക്വാഡ് ഉടന്‍ പ്രഖ്യാപിച്ചേക്കും

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും വീണ്ടും കളിക്കളത്തില്‍ കാണാനുള്ള അവസരമൊരുങ്ങിയേക്കും എന്നതിലാണ് ഇത്.ഇതാണ് ആരാധകരെ ഈ പരമ്പരയ്ക്കായി കാത്തിരിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യയ്ക്കായി ഇരുവരും…

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചില്ലെങ്കില്‍ പണി കിട്ടും സഞ്ജുവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കെ.സി.എ പ്രസിഡന്റ്

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും കിരീടം സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളിലെ…

വനിത ലോകകപ്പിൽ പൊട്ടിത്തകർന്ന് പാകിസ്ഥാൻ ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട തോൽവി അർധ സെഞ്ചുറി നേടി റുബ്‍യാ

കൊളംബോ: വനിത ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട് തോറ്റ് പാകിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തില്‍ പാകിസ്ഥാൻ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റണ്‍സെടുത്ത റുബ്‍യാ ഹൈദറാണ് ബംഗ്ലാദേശിനായി വിജയം…