ബുംറ കളത്തിലിറങ്ങിയാല്‍ പേടിക്കാതിരിക്കില്ല

ഓസ്‌ട്രേലിയക്കെതിരായ നാലാം ടി-20 മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 167 റണ്‍സ് മറികടക്കാനാകാതെ 119 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു…

223 തവണ വോട്ട് ചെയ്‌തെന്ന രാഹുലിന്റെ ആരോപണത്തിൽ പ്രതികരിച്ച് വോട്ടര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സര്‍ക്കാര്‍ ചോരിയിലെ ആരോപണം നിഷേധിച്ച് വോട്ടര്‍. വോട്ടര്‍മാരുടെ ചിത്രത്തിന്റെ സ്ഥാനത്ത് 100 ലധികം തവണ വന്ന ചരണ്‍ജിത് കൗറാണ് ആരോപണം നിഷേധിച്ചത്. തന്റെ വോട്ട് മാത്രമാണ് ചെയ്തതെന്ന് ചരണ്‍ജിത് കൗര്‍. 10 വര്‍ഷമായി…

വയസായ മനുഷ്യനല്ലെ കുറച്ച് കരുണയൊക്കെ കാണിക്കണം വേടന്‍

കൊച്ചി: തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്‍. എന്നാലത് ശീലമായെന്നും താന്‍ മരിക്കുന്നതുവരെയും അത് തുടരുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദങ്ങളാണെന്നും വേടന്‍…

വിക്കറ്റ് വീഴ്ത്തി പിന്നാലെ ബൗണ്ടറിയും വഴങ്ങി ശിവം ദുബെയോട് കട്ടക്കലിപ്പ്’ ആയി സൂര്യകുമാർ യാദവ്

ഗോൾഡ് കോസ്റ്റ് ∙ ഗ്രൗണ്ടിൽ പൊതുവേ ശാന്തനായി കാണുന്നയാളാണ് ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സമ്മർദഘട്ടങ്ങളിലും ചിരിച്ചുകൊണ്ട് നിൽകുന്ന നായകനെയാണ് ഫീൽഡിൽ പലപ്പോഴും കാണാറുള്ളത്. സഹതാരങ്ങളോടും സൂര്യകുമാർ അങ്ങനെ തന്നെ. എന്നാൽ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെ…

സഞ്ജുവിന്റെ കാര്യത്തിൽ എന്താണ് തീരുമാനം നാലാം ടി20 യിലും അവഗണിച്ചതിനെ വിമർശിച്ച് മുൻ താരം

നാലാം ടി20 യിലും മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിൽ രൂക്ഷ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. സ‍ഞ്ജുവിന്റെ കാര്യത്തിൽ മാനേജ്മെന്റ് എന്താണ് ചെയ്തുകൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്ന് ചോപ്ര പ്രതികരിച്ചു. സഞ്ജു സാംസൺ വിഷയത്തിൽ മാനേജ്‌മെന്റിന്റെയും പരിശീലകന്റെയും നിലപാട് എന്താണ് എന്നാണ്…

ഭ്രമയുഗം ഇന്റർനാഷ്നൽ ആകുന്നു ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്​കാര തിളക്കത്തിന് പിന്നാലെ രാജ്യാന്തര വേദിയിലും അംഗീകാരം നേടാന്‍ ‘ഭ്രമയുഗം’. ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം…

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ…

ഇന്ത്യയിൽനിന്ന് പോയ കപ്പലിന് നേരെ സൊമാലിയൻ തീരത്ത് ആക്രമണം

ദുബായ് ∙ ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു പോയ എണ്ണക്കപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ചു. യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ, വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മാൾട്ടയിൽ റജിസ്റ്റർ ചെയ്ത കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ്…

ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി

ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും. എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ…

ശബരിമല സ്വർണക്കൊള്ള മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ശബരിമലയിൽ 2019ൽ തിരുവാഭരണ കമ്മീഷണറായിരുന്ന കെ.എസ്. ബൈജു. ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കുമ്പോൾ…