അമ്മ ഉടച്ചുവാർക്കണം ആരോപണവിധേയർ മാറിനിൽക്കുന്നത് സ്വാഗതാർഹമെന്ന് കുഞ്ചാക്കോ ബോബൻ”

താര സംഘടനയായ അമ്മ ഉടച്ചു വാർക്കണം എന്ന് നടൻ കുഞ്ചാക്കോ ബോബൻ. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആരോപണ വിധേയർ മാറിനിൽക്കുന്നത് സ്വാഗതാർഹമെന്നും. സ്ത്രീത്വത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം ഉണ്ടാകണമെന്നും അമ്മയുടെ മുൻ…

ലോകത്ത് എട്ട് പെണ്‍കുട്ടികളിലൊരാള്‍ 18 വയസ്സ് തികയുന്നതിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ്

ലോകമെമ്പാടുമായി 37 കോടിയിലധികം സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിനോ ലൈഗിംകാതിക്രമത്തിനോ ഇരയാകുന്നതായി യുനിസെഫിന്റെ റിപ്പോര്‍ട്ട്. 18 വയസ്സ് തികയുന്നതിന് മുമ്പായി എട്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 11ലെ അന്താരാഷ്ട്ര ബാലികാ ദിനത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്…

ചിത്രയുടെ പേരും ചിത്രവുംവെച്ച്‌ തട്ടിപ്പ്: 10,000 നിക്ഷേപിച്ചാല്‍ 50,000, ഐ ഫോണ്‍; വ്യാജന്മാരെ പൂട്ടി

ചെന്നൈ: തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസില്‍ പരാതി നല്‍കി.വ്യാജ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവുംവെച്ച്‌ പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര…

ഞാൻ ‌ഉണർന്നിരിക്കുന്ന രണ്ട് സമയങ്ങൾ എ.ഡി.എച്ച്.ഡിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ആലിയ

ഈയിടെയാണ് തനിക്ക് എ.ഡി.എച്ച്.ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ ഉള്ളതായി ബോളിവുഡ് താരം ആലിയ ഭട്ട് തുറന്നുപറഞ്ഞത്. എ.ഡി.എച്ച്.ഡി. ഉള്ളതുകൊണ്ട് തനിക്ക് ഒരിടത്തും കൂടുതൽ സമയം ചെലവഴിക്കാൻ കഴിയില്ല. എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് എന്നുമാണ് അവർ വെളിപ്പെടുത്തിയത്.…

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി, രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. 10 വർഷം മുമ്പ് 2014 ൽ ആണ് ജമ്മു കശ്മീരിൽ…

അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് വെള്ളാപ്പള്ളി സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് അന്‍വര്‍

അന്‍വറിന് രാഷ്ട്രീയ ഉപദേശം നല്‍കാനില്ലെന്നും താന്‍ രാഷ്ട്രീയക്കാരനല്ലെന്നും വെള്ളാപ്പള്ളി നടേശന്‍. അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പും ഇവിടെ വന്നിട്ടുണ്ട്. അന്‍വറിനെ നേരത്തെ അറിയാം. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണെന്നും പിവി അന്‍വറിന്റെ അഭിപ്രായത്തോട് വിമര്‍ശനം ഉണ്ടോ ഇല്ലയോ…

ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും മക്കളും വീട്ടിൽ മരിച്ചനിലയിൽ; വൈദ്യ പഠനത്തിന് മൃതദേഹം നൽകണമെന്ന് കുറിപ്പ്

കൊച്ചി: ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്.…

ഒരു മര്യാദയൊക്കെ വേണ്ടെടേയ്….; ബൈജുവിനെ ലൂസിഫര്‍ ഡയലോഗ് ഓര്‍മിപ്പിച്ച്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റിലായതിനു പിന്നാലെയാണ് സമൂഹമാധ്യമലോകവും. ലൂസിഫര്‍ സിനിമയിലെ ഹിറ്റ് ഡയലോഗ് ഓര്‍മിപ്പിച്ചാണ് പ്രതികരണങ്ങളേറെയും. ലൂസിഫറിലെ അലോഷിയെന്ന കലാഭവന്‍ ഷാജോണിന്‍റെ കഥാപാത്രത്തെ കൊലപ്പെടുത്തും മുന്‍പ് ബൈജു പറയുന്ന ഡയലോഗാണ് പ്രതികരണങ്ങളിലും ഹിറ്റ് .‘ ഒരു മര്യാദയോക്കെ വേണ്ടേ’…

മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നതില്‍ അന്വേഷണമില്ല അതിജീവിതയുടെ ഉപഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി.ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അതിജീവിതയ്ക്ക് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. കൊച്ചിയില്‍ നടിയെ ആക്രമിച്ച…

കട ഒഴിയുന്നതിനെച്ചൊല്ലി ബന്ധുവുമായി തർക്കം ശരീരത്തിൽ പെട്രോൾ ഒഴിച്ച് കടയുടെ അകടത്തിരുന്ന് വ്യാപാരിയുടെ ഭീഷണി

പത്തനംതിട്ട: പത്തനംതിട്ടയിൽ കട ഒഴിയുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ വ്യാപാരി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ഭീഷണി മുഴക്കി. പെട്രോൾ ഒഴിച്ച ശേഷം ഇയാൾ കടയുടെ അകത്ത് ഇരിക്കുകയായിരുന്നു. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളിൽ കയറിയിരുന്നത്. ജ്യേഷ്ഠന്റെ…