വീണ മാത്രമല്ല പിണറായിയും പണം വാങ്ങി ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു മാത്യു കുഴൽനാടൻ

സി.എം.ആർ.എൽ പണമിടപാട് നടത്തിയത് എക്സാലോജിക്ക് കമ്പനിയുമായി ബന്ധമുളള പ്രമുഖ വ്യക്തിയുമായാണെന്ന SFIO യുടെ കണ്ടെത്തൽ പുറത്ത് വന്നതോടെ CPIM ന് എതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. ഞങ്ങൾ പറഞ്ഞത് ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. സിപിഐഎം സംസ്ഥാന…

പ്രശസ്ത നടി മീനാ ഗണേഷ് അന്തരിച്ചു

അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 82 വയസായിരുന്നു. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ…

മധുബാല തിരിച്ചെത്തുന്നു ഒപ്പം ഇന്ദ്രന്‍സ് പ്രൊഡക്ഷന്‍ നമ്പര്‍ വണ്ണിന്റെ ചിത്രീകരണം ആരംഭിച്ചു

മോഹന്‍ലാലും ജഗതീശ്രീകുമാറും തകര്‍ത്തഭിനയിച്ച യോദ്ധ സിനിമ കണ്ട ആരും മധുബാലയെ മറന്നിട്ടുണ്ടാവില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ‘വില്‍പ്പന’ യിലൂടെ മധുബാല തിരിച്ചുവന്നുവെങ്കിലും മുഴുനീള സിനിമയിലൂടെ ഒരിക്കല്‍ കൂടെ അഭിനയരംഗത്തേക്കെത്തുകയാണ് നടി. പ്രൊഡക്ഷന്‍ നമ്പര്‍…

സന്തോഷ് ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; ഒഡിഷയെ രണ്ട് ഗോളിന് തകര്‍ത്തു

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറിലെത്തി. ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ഡെക്കന്‍ അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ പകുതിയിലും ഓരോ ഗോള്‍…

ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു ആറു പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. അപകടത്തിൽ ആറു അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇടുക്കി പെരുവന്താനത്തിന് സമീപമാണ് അപകടം. തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ…

കശ്മീരില്‍ ഏറ്റുമുട്ടല്‍ സുരക്ഷാസേന അ‍ഞ്ചുഭീകരരെ വധിച്ചു

കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന അ‍ഞ്ചുഭീകരരെ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്ക്കു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. കദ്ദര്‍ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. ജമ്മു കശ്മീർ പൊലീസും ഓപ്പറേഷനിൽ പങ്കെടുത്തു.

പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ച പിന്നിൽ ഇടത് മാഫിയ ജുഡീഷ്യൽ അന്വേഷണം വേണം – കോൺ​ഗ്രസ്

കോഴിക്കോട്: പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ചയിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കോഴിക്കോടാണെന്നും ഒരു മാഫിയയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ വിഷയം കോൺ​ഗ്രസ് ഏറ്റെടുക്കുമെന്നും പ്രത്യക്ഷ…