സിനിമാ തിയേറ്ററിനുളളിൽ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ സംഭവം കൊല്ലം ചിതറയിൽ
കൊല്ലം: സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൂരിയാട് സ്വദേശി അൻസാർ (22) ആണ് മരിച്ചത്. കൊല്ലം ചിതറയിലാണ് സംഭവം. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് മരിച്ചത്. അൻസാറിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.…
വരൻ വിവാഹ വേദിയിലേക്കെത്തിയത് പൂസായി സദസിന് നേരെ കൈ കൂപ്പി വിവാഹം ഒഴിയുന്നതായി വധുവിന്‍റെ അമ്മ
ജീവിത സാഹചര്യങ്ങളിലെ ഉയർച്ചകൾ, സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുന്നു. മദ്യം, കുടുംബ ബന്ധങ്ങളെ തകർക്കുന്നതാണെന്നും അതില്‍ നിന്നും മാറി നല്‍ക്കുന്നത് അവനവന്‍റെ ആരോഗ്യത്തിനും കുടുംബത്തിനും നല്ലതാണെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്ന്, പലപ്പോഴും ‘വിവാഹത്തിന് രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ പിന്നെന്ത്’ എന്ന തലത്തിലേക്ക് സാമൂഹികമായി തന്നെ ചിന്തിക്കുന്നതിൽ…
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി തുറന്ന് പരിശോധിക്കാൻ കളക്ടറുടെ ഉത്തരവ്
തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘ ദുരൂഹ സമാധി’ തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇന്ന് കല്ലറ തുറന്നു പരിശോധിക്കും. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും തുറന്ന് പരിശോധിക്കുക. വേണ്ട തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട്…
മെസ്സീ മെസ്സീ ഇനിയും മറന്നിട്ടില്ല ബാഴ്‌സ ആരാധകര്‍ എല്‍ ക്ലാസിക്കോയിലും മെസ്സി
റയല്‍ മാഡ്രിഡിനെതിരായ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിനിടെ ‘മെസ്സി… മെസ്സി’ ചാന്റുകളുമായി ബാഴ്‌സലോണ ആരാധകര്‍. എല്‍ ക്ലാസിക്കോയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ബാഴ്‌സ കിരീടമുയര്‍ത്തുകയും ചെയ്തിരുന്നു. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ…
റോളക്സിനു പകരം ഞാൻ എന്തുതരണമെന്ന് ആസിഫ് അലി മമ്മൂട്ടി ചോദിച്ചുവാങ്ങിയ ആ സ്നേഹസമ്മാനം
ആസിഫ് അലിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു രേഖാചിത്രം. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയുടെ യെസ് ഇല്ലായിരുന്നെങ്കില്‍ രേഖാചിത്രമെന്ന സിനിമയെ സംഭവിക്കില്ലായിരുന്നു എന്ന് സംവിധായകന്‍ ജോഫിന്‍ ചാക്കോ പലയാവര്‍ത്തി പറയുകയും ചെയ്തു.രേഖാചിത്രത്തിന്റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും പങ്കുചേര്‍ന്നിരുന്നു. വേദിയില്‍ ആസിഫ് മമ്മൂട്ടിക്ക്…
ലോസ് ആഞ്ജലിസ് കാട്ടുതീയിൽ മരണം 24 ആയി മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും
വാഷിങ്ടണ്‍: ഹോളിവുഡ് സിനിമാവ്യവസായത്തിന്‍റെ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. പാലിസേഡ് മേഖലയില്‍ എട്ടുപേരും ഈറ്റണ്‍ മേഖലയിലെ കാട്ടുതീയില്‍ പതിനാറുപേരുമാണ് മരിച്ചത്. ഓസ്‌ട്രേലിയന്‍ താരം റോറി സൈക്‌സും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. 1990-കളില്‍…
ഒരു ഷൂട്ടിങ്ങ് സെറ്റിലേക്ക് വന്നാൽ നേരെ കാരവനിലേക്ക് കയറുന്ന ആളല്ല ആസിഫ് അലി ജോഫിൻ ടി ചാക്കോ
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ആസിഫ്-ജിസ് ജോയ് കൂട്ടുകെട്ടിന്റെ ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിൽ സഹ സംവിധായകനായാണ് ജോഫിൻ സിനിമാജീവിതം ആരംഭിക്കുന്നത്. വർഷങ്ങൾക്കിപ്പുറം സംവിധായകൻ എന്ന നിലയിൽ…
സതീശാ മാപ്പ് അഴിമതി ആരോപണം ചതിയെന്ന് പി.വി.അന്‍വര്‍
താന്‍ നടക്കുന്നത് പാപഭാരങ്ങള്‍ ചുമന്നെന്ന് പി.വി.അന്‍വര്‍. വി.ഡി.സതീശനെതിരെ ഉന്നയിച്ച ആരോപണം അതിലൊന്നുമാത്രം. പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി.ശശി. ശശി നേരിട്ടാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടി ഏല്‍പിച്ച ദൗത്യം നിര്‍വഹിച്ചു. വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് മാപ്പുചോദിക്കുന്നു. കേരളസമൂഹത്തോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും മാപ്പപേക്ഷിക്കുന്നു. പി.ശശിയാണ് ഡ്രാഫ്റ്റ്…
കൊച്ചിയില്‍ കലിംഗയുദ്ധം വിജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും
2025ല്‍ സ്വന്തം തട്ടകത്തിലെ ആദ്യവിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്.മലയാളി താരം കെ പി രാഹുല്‍ ഒഡീഷ എഫ്‌സിയിലേയ്ക്ക് കൂടുമാറിയതിന് ശേഷം…









