ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല ഔദ്യോഗിക ഭാഷ മാത്രമാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ
ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷ അല്ല. ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ പരിപാടിക്ക് ഇടയിൽ ആണ് ആശ്വിന്റെ പരാമർശം.ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാടിയതിന്‍റെ നീണ്ട ചരിത്രമുള്ള സംസ്ഥാനമാണ്…
ബോചെ ഹൈക്കോടതിയിലേക്ക് ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാൻ ബോബി ചെമ്മണ്ണൂർ. സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടും.വ്യാഴാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.…
ഭാവഗായകൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും
ദില്ലി: മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രൻ്റെ…
ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പര കെ എൽ രാഹുലിന് വിശ്രമം സഞ്ജു സാംസണ്‍ ഏകദിന ടീമിലെത്തിയേക്കും
മുംബൈ: ഈ മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന് വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 22 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിനുശേഷം…
ക്യാൻസറിനെ അതിജീവിച്ച് തിരിച്ചുവന്ന യുവരാജിനെ ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയത് വിരാട് കോലി ആരോപണവുമായി ഉത്തപ്പ
മുംബൈ: ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. 2011ലെ ഏകദിന ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബാധിതനാവുകയും പിന്നീട് രോഗത്തെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുകയും ചെയ്ത യുവരാജ് സിംഗിന് ഇന്ത്യൻ ടീമില്‍ മതിയായ…
അച്ഛന് സുഖമില്ല പതിവായി കള്ളം പറഞ്ഞ് പണം വാങ്ങി യുവതി പിടിക്കപ്പെട്ടു പിന്നാലെ അരുംകൊല
സഹപ്രവര്‍ത്തകയെ അതിക്രൂരമായി ആക്രമിച്ചതിനു ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന അതിക്രമം മറ്റുള്ളവര്‍ നോക്കി നിന്നു. പ്രതിയെ തടയാനോ കുത്തേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് സംഭവം.യുവതി സഹപ്രവര്‍ത്തകനില്‍…
കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി നാല് മാസം കൂടി പുറത്ത്
തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.ചീഫ് സെക്രട്ടറിയോടുളള പോരിന്റെ പേരിൽ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലഘട്ടം…
വാളയാർ കേസ് അച്ഛനും അമ്മയും പ്രതികൾ കുറ്റപത്രം നൽകി സിബിഐ
കൊച്ചി: വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.









