9 സിക്‌സ് 10 ഫോര്‍ വിജയ് ഹസാരെയില്‍ അതിവേഗ സെഞ്ചുറിയുമായി മുംബൈയുടെ കൗമാരതാരം മുംബൈക്ക് ജയം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ 93 പന്തില്‍ 148 റണ്‍സാണ് 17കാരന്‍ അടിച്ചെടുത്തത്. മാത്രെയുടെ ഇന്നിംഗ്‌സിന്റെ ബലത്തില്‍ മുംബൈ ജയിക്കുകയും ചെയ്തു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട്…

ഗൾഫിൽ നിന്ന് വരുന്നതിനിടെ വിമാനത്തിൽ മദ്യപിച്ച് ബഹളം യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി മലയാളിക്കെതിരെ കേസ്

കൊച്ചി : വിമാനത്തിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്. മദ്യപിച്ച സൂരജ് വിമാനത്തിൽ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ വിമാന ജീവനക്കാരുടെ പരാതിയെ…

പേര് പറഞ്ഞില്ലെങ്കിലും ആളെ ജനങ്ങൾക്കറിയാം ഇനിയും ബുദ്ധിമുട്ടിച്ചാൽ നിയമനടപടിക്കെന്ന് ഹണി റോസ്

ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിനു പിന്നാലെ അധിക്ഷേപം ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി നടി ഹണി റോസ്. പേര് പരാമര്‍ശിച്ചില്ലെങ്കിലും ആ വ്യക്തിയെ ആളുകള്‍ക്ക് അറിയാമെന്നും വിവാദമുണ്ടാക്കാന്‍ താത്പര്യമില്ലെന്നും ഹണി റോസ്…

പെരിയ കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍

പെരിയ കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സി. എച്ച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എന്നിവരാണ് വീട്ടിലെത്തിയത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെയും വെറുതെ വിട്ടവരുടെയും വീട്ടില്‍ നേതാക്കള്‍ എത്തി.അതേസമയം,…

കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു മൂന്ന് മരണം

അഹമ്മദാബാദ്: കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലിക്കോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. മൂന്നുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. പരിശീലന പറക്കലിനിടെയാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ (എ.എല്‍.എച്ച്) ധ്രുവ് ആണ്…

ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും ഗുണകരമായ തീരുമാനം കോലിയും രോഹിത്തും എടുക്കും ഗൗതം ഗംഭീർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ മുതിര്‍ന്ന താരങ്ങളുടെ ടീമിലെ ഭാവി സംബന്ധിച്ച് പ്രതികരണവുമായി പരിശീലകന്‍ ഗൗകം ഗംഭീര്‍. ഒരു താരത്തിന്റേയും ഭാവി സംബന്ധിച്ച് തനിക്ക് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഗംഭീര്‍ താരങ്ങള്‍ സ്വയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീനിയർ…