അഭിഷേകിന് അസുഖം; സഞ്ജുവും ബുമ്രയും ടീമിലേക്ക്
കുനോ നാഷണൽ പാർക്കിൽ നമീബിയൻ ചീറ്റകൾ പായുമ്പോൾ, അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ നമീബിയയെ നേരിടുന്നു. വൈകിട്ട് 7-നാണ് മത്സരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ ‘വേട്ട’ ആവേശകരമായ പോരാട്ടത്തിനാണ് വഴിയൊരുക്കുന്നത്. നെതർലൻഡ്‌സിനോട് തോറ്റ നമീബിയ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയല്ലെങ്കിലും,…
സഞ്ജു വേണ്ട, സുന്ദർ ഓപ്പണറാകട്ടെ: കെ. ശ്രീകാന്ത്
നമീബിയക്കെതിരായ ടി-20 ലോകകപ്പ് മത്സരത്തിൽ താൻ ക്യാപ്റ്റനാണെങ്കിൽ സഞ്ജു സാംസണെ കളിപ്പിക്കില്ലെന്ന് കെ. ശ്രീകാന്ത്. സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴിഞ്ഞെന്നും, പകരം ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെ ഓപ്പണറായി ഇറക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പാകിസ്ഥാനെതിരെ അഭിഷേക് ശർമ്മ തിരിച്ചെത്തിയാൽ റിങ്കു സിംഗിനെ ഒഴിവാക്കി…
മുംബൈയിൽ പ്രണയപ്പക: 19-കാരിയെ വെടിവെച്ചുകൊന്നു; യുവതിയും സുഹൃത്തും പിടിയിൽ
മുംബൈ ശിവാജി നഗറിൽ 19-കാരിയായ ഷിഫയെ പട്ടാപ്പകൽ വെടിവെച്ചു കൊലപ്പെടുത്തി. സംഭവത്തിൽ 25-കാരിയായ യുവതിയെയും 23-കാരനായ സുഹൃത്തിനെയും 12 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഷിഫയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളിലൊരാളായ യുവാവുമായുള്ള…
സഞ്ജുവിന് തിരിച്ചടി; അഭിഷേക് ഒന്നാമത്
ടി20 ലോകകപ്പ് ആദ്യ റൗണ്ടിന് പിന്നാലെ ഐസിസി റാങ്കിംഗ് പുറത്തുവിട്ടു. അമേരിക്കയ്‌ക്കെതിരെ പൂജ്യത്തിന് പുറത്തായിട്ടും 908 പോയിന്റോടെ അഭിഷേക് ശർമ ഒന്നാം സ്ഥാനം നിലനിർത്തി. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇഷാൻ കിഷൻ 25-ാം റാങ്കിലെത്തി. ഫിൽ സാൾട്ട് 821 പോയിന്റോടെ രണ്ടാം…
ഇരട്ട സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
ലോകകപ്പിലെ ആവേശകരമായ ഇരട്ട സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാനെ തോൽപിച്ച് ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ നേടി ഗുർബാസ് പ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ പുറത്തായി. ഇതോടെ അഫ്ഗാൻ പൊരുതി വീണു.ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാൻ…
നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്ക്
തേനിയിലുണ്ടായ കാറപകടത്തിൽ നടൻ റിയാസ് പത്താന് പരിക്കേറ്റു. പുലർച്ചെ ആലപ്പുഴയിൽനിന്ന് തിരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മകൻ അജ്മൽ ഓടിച്ചിരുന്ന കാറിന്റെ റിയാസ് ഇരുന്ന വശമാണ് ഇടിച്ചുകയറിയത്. തേനിയിലെ ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി റിയാസിനെ വൈക്കം ഇൻഡോ…
താരിക്കിന് അശ്വിന്റെ പിന്തുണ; ബൗളർമാർക്ക് എന്തിന് വിവേചനം
ബാറ്റർമാർക്ക് വിവിധ അടവുകൾ പയറ്റാമെങ്കിൽ ബൗളർമാർക്കും അത് ബാധകമാണെന്ന് ഉസ്മാൻ താരിക്കിനെ പിന്തുണച്ച് ആർ. അശ്വിൻ പറഞ്ഞു. യുഎസ്എക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ പന്തെറിയുന്നതിന് തൊട്ടുമുമ്പ് പാസ് ചെയ്യുന്ന രീതിയിലുള്ള താരിക്കിന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷൻ വലിയ ചർച്ചയായിരുന്നു. മൂന്ന് വിക്കറ്റുകൾ…
ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഒരു വനിതാ അഭിഭാഷകയായിട്ടും എന്തിനാണ് ഇത്തരത്തിലുള്ള മോശം ഭാഷ ഉപയോഗിക്കുന്നതെന്നും അതിജീവിതയുടെ വിവരങ്ങൾ എന്തിന് വെളിപ്പെടുത്തിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.…
ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് ടോസ് നേടി അഫ്ഗാനിസ്ഥാൻ
ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ്ങിനിറങ്ങും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും നേർക്കുനേർ. ഐഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ് നിരയിൽ ജോർജ്ജ് ലിൻഡെയും,…
വേനൽ കടുക്കുന്നു: ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് അതീവ ജാഗ്രത
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദ്ദേശം നൽകി. മൂന്നാറിൽ UV ഇൻഡക്സ് 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു. പകൽ 10 മണി മുതൽ…









