പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കും നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിൽ നാളെ നിലപാട് അറിയിക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം…

ലോക്സഭയിൽ ഒറ്റപ്പെട്ട് കോൺഗ്രസ് കൂടെ പ്രതിഷേധിക്കാൻ ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികൾ ഇല്ല

ന്യൂഡൽഹി: ലോക്സഭയിലും രാജ്യസഭയിലും ഐക്യമില്ലാതെ ഇൻഡ്യ മുന്നണി. സംഭൽ, അദാനി വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിലെ പ്രധാന കക്ഷികളൊന്നും രംഗത്തുവന്നില്ല.സംഭൽ, അദാനി വിഷയത്തിലായിരുന്നു ലോക്സഭയിൽ കോൺഗ്രസിന്റെ പ്രതിഷേധം. നടുത്തളത്തിലിറങ്ങി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ ഇന്ത്യ മുന്നണിയിലെ മറ്റു…

രാഹുല്‍ ഓപ്പണറാകും താന്‍ മധ്യനിരയിലേക്കെന്ന് രോഹിത്

അഡ്​ലെയ്ഡ് ടെസ്റ്റില്‍ കെ.എല്‍ രാഹുല്‍ തന്നെ ഓപ്പണറാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താന്‍ മധ്യനിരയിലേക്ക് മാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. അഞ്ച് ടെസ്റ്റുകളുടെ സീരിസില്‍ ഇന്ത്യ 1–0ത്തിന് മുന്നിലാണ്.രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തുന്നതോടെ കെ.എല്‍ രാഹുല്‍ എത്രാമനായി ഇറങ്ങുമെന്നത് ടീമിലും…

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനാണ് ഖുർആനും ഇസ്‌ലാമും പറയുന്നത് താലിബാനെതിരെ റാഷിദ് ഖാൻ

അഫഗാനിസ്ഥാനിൽ സ്ത്രീകള്‍ക്ക് മേലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ളതാലിബാന്‍ ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് റാഷിദ് .പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണ്. വനിതാ…

മരണക്കടലിനെ ജീവന്റെ സമുദ്രമാക്കി ഇത് ലോകത്തെ ഞെട്ടിച്ച ചൈനയുടെ ദി ഗ്രേറ്റ് ഗ്രീന്‍ വാള്‍

മരുഭൂവത്കരണത്തിനെതിരായ പോരാട്ടത്തില്‍ സുപ്രധാന നേട്ടവുമായി ചൈന. മരണക്കടലെന്നറിയപ്പെടുന്ന ചൈനയിലെ തക്ലമഖാന്‍ മരുഭൂമിക്ക് ചുറ്റും 3,046 കിലോമീറ്റര്‍ വിസ്തൃതിയില്‍ പച്ചപ്പ് വളര്‍ത്തിയാണ് ചൈന ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. സിന്‍ജിയാങ് പ്രവിശ്യയിലാണ് ചൈനയിലെ വലിയ മരുഭൂമികളിലൊന്നായ തക്ലമഖാന്‍ വ്യാപിച്ചുകിടക്കുന്നത്. ഈ മരുഭൂമിയുടെ വ്യാപ്തി വര്‍ധിക്കുന്നത് നേരത്തെ…

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി പോസിറ്റീവ് എന്ന് കെ-റെയില്‍ എം.ഡി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ച പോസിറ്റീവായിരുന്നെന്ന് കെ-റെയില്‍ എം.ഡി. അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എം.ഡി. അജിത് കുമാര്‍ ചര്‍ച്ച നടത്തിയത്.നാല്‍പ്പത്തിയഞ്ച്…

ഓര്‍മയിലിന്നും മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടി മോനിഷ വിടപറഞ്ഞിട്ട് 32 വര്‍ഷം

മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ചേര്‍ത്തലയിലുണ്ടായ വാഹനാപകടം കവര്‍ന്നത് മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒരു താരത്തെയാണ്. അഭിനയശൈലിയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടി മോനിഷ. ഇരുപത്തൊന്നാം വയസ്സില്‍ വിടവാങ്ങിയെങ്കിലും മോനിഷയുടെ ശക്തമായ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്നു.ഒരു നിറചിരിയോടെ മലയാളിയുടെ മനസില്‍ ഇടം…