സൊമാറ്റോയില്‍ ചീഫ് ഓഫ് സ്റ്റാഫ് ജോലി 20 ലക്ഷം അങ്ങോട്ട് നല്‍കണം ശമ്പളമില്ല
ഭക്ഷണവിതരണക്കമ്പനിയായ സൊമാറ്റോയില്‍ ‘ചീഫ് ഓഫ് സ്റ്റാഫ്’ ആകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ച് സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍. സിഇഒയുടെ ഓഫിസും സ്റ്റാഫിനെയും നിയന്ത്രിക്കലാണ് ചീഫ് ഓഫ് സ്റ്റാഫിന്‍റെ ജോലി. പക്ഷേ ഓഫറില്‍ ദീപീന്ദര്‍ പറയുന്ന വ്യവസ്ഥകളാണ് വിചിത്രം. ജോലി കിട്ടണമെങ്കില്‍ 20 ലക്ഷം രൂപ…
വിരുന്നുകാരിയായെത്തി വെള്ളിമൂങ്ങ ഇപ്പോൾ മാനന്തവാടിയിലെ റോബിന്റെ വീട്ടിൽ ഒരുകൂടും 5 കുഞ്ഞുങ്ങളും
മാനന്തവാടി: വിരുന്നെത്തിയ വെളളിമൂങ്ങ വീട്ടിൽ കൂടൊരുക്കി, ഇപ്പോൾ കൂട്ടിൽ അഞ്ച് കുഞ്ഞുങ്ങളുമായി. വയനാട് മാനന്തവാടി ഒഴക്കൊടിയിലെ പാലയ്ക്കാപ്പറമ്പിൽ റോബിന്റെ വീട്ടിലാണ് വെളളിമൂങ്ങ കുഞ്ഞുങ്ങളുമായി താമസിക്കുന്നത്. ഒരു മാസം മുമ്പാണ് വീടിനോട് ചേർന്ന പറമ്പിലെ തെങ്ങിൻ മുകളിൽ വെള്ളിമൂങ്ങയെ ആദ്യമായി കണ്ടത്. തെങ്ങോലയിൽ…
ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം കണ്ടക്ടർ അറസ്റ്റിൽ
കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. സ്കൂളിലേക്ക് പോകും വഴിയായിരുന്നു കുട്ടിക്ക്…
പേസർമാരുടെ പറുദീസയൊക്കെ ശരി തന്നെ പക്ഷേ ഇത്തവണ സ്പിന്നർമാർ ബോർഡർ ഗാവസ്‌കർ പരമ്പര തൂക്കും
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത അനിശ്ചിതത്വത്തിലായ ഇന്ത്യയ്ക്കും…
നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തിരുവനന്തപുരത്തേക്ക് അയച്ചത്തിലും വീഴ്ച്ച സംഭവിച്ചു. പ്രാഥമിക…
എആർ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നിൽ മോഹിനി ഡേയോ പ്രതികരിച്ച് സൈറാ ബാനുവിന്റെ അഭിഭാഷക
റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് വന്ദന ഷാ പറഞ്ഞു. കൂടാതെ, സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും, മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചതെന്നും റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി.…
ലേഡി സീരിയല്‍ കില്ലര്‍ 14 പേരെ കൊന്നുതള്ളി ഒടുവില്‍ വധശിക്ഷ
മുന്‍കാമുകന്‍ ഉള്‍പ്പെടെ 14 പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മുപ്പത്താറുകാരിക്ക് ബാങ്കോക്ക് കോടതി വധശിക്ഷ വിധിച്ചു. 2015 ല്‍ തുടങ്ങിയ കൊലപാതക പരമ്പര അവസാനിച്ചത് കഴിഞ്ഞ ഏപ്രിലില്‍ ഉറ്റസുഹൃത്തിന്‍റെ മരണത്തോടെ. സരാരത്ത് രംഗ്‌സിവുതപോം എന്ന യുവതിയാണ് തായ്‍ലാന്‍ഡിനെ നടുക്കിയ ആ സീരിയല്‍…
ഓസീസ് പരമ്പരയിൽ നിങ്ങൾക്ക് ഷമിയെ കാണാം നിർണായക അപ്‌ഡേറ്റുമായി ബുംറ
മുഹമ്മദ് ഷമി ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിക്കുമെന്ന സൂചന നൽകി ജസ്പ്രീത് ബുംറ. നാളെ ആരംഭിക്കാനിരിക്കുന്ന പെർത്ത് ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ബുംറ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഷമി ഫിറ്റ്നസ് തെളിയിക്കുന്ന ഘട്ടത്തിലാണെന്നും ഷമി കളിക്കുമെന്ന് തന്നെയാണ് തന്റെ…
ഹ്യുണ്ടായ് വെർണ പുതിയ മോഡൽ ഇന്ത്യയിൽ എത്തി
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും മികച്ച ഡിമാൻഡുണ്ട്. ഇപ്പോഴിതാ ഹ്യുണ്ടായ് വെർണയുടെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു.അഡ്വാൻസ്ഡ് ടെക്നോളജി, വിശാലമായ ഇന്റീരിയർ, ത്രില്ലിംഗ് പെർഫോമൻസ് എന്നിവയുള്ള വെർണ ഇപ്പോൾ കൂടുതൽ സൗകര്യങ്ങളോടെയാണ് വിപണയിൽ എത്തുന്നത്. 5-സ്റ്റാർ…
കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്ഫാഖിനെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് അഷ്ഫാഖ്. ഇന്നലെ ഉച്ചമുതൽ കുട്ടിയെ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഏകദേശം രാവിലെ 10 മണിക്കും വൈക്കീട്ട്…








