മുഹമ്മദ് ഷമി ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിക്കുമെന്ന സൂചന നൽകി ജസ്പ്രീത് ബുംറ.
നാളെ ആരംഭിക്കാനിരിക്കുന്ന പെർത്ത് ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ബുംറ ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഷമി ഫിറ്റ്നസ് തെളിയിക്കുന്ന ഘട്ടത്തിലാണെന്നും ഷമി കളിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ബുംറ പറഞ്ഞു. എന്നാൽ ആദ്യ ടെസ്റ്റിന്റെ അന്തിമ ഇലവന്റെ കാര്യത്തിൽ തീരുമാനമായിട്ടുണ്ടെന്നും ടോസിന് തൊട്ടു മുമ്പ് നിങ്ങൾക്കതറിയാമെന്നും ബുംറ പറഞ്ഞു.