ജാവലിൻ ത്രോ നീരജ് ചോപ്ര ഫൈനലിൽ

ടോക്കിയോ∙ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ് ജാവലിൻ ത്രോയിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം നീരജ് ചോപ്ര. ആദ്യ ശ്രമത്തിൽ 84.85 മീറ്റർ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ഫൈനല്‍ ഉറപ്പിച്ചത്. 84.50 മീറ്ററാണ് ഫൈനൽ യോഗ്യതയ്ക്കായി പിന്നിടേണ്ട ദൂരം. 87.21 മീറ്റർ…

ഒന്നാം റാങ്കിന് പിന്നാലെ സെഞ്ച്വറിയുമായി മന്ദാന

ഓസ്‌ട്രേലിയ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി. 91 പന്തിൽ 14 ഫോറുകളും നാല് സിക്‌സറും അടക്കം താരം 117 റൺസ് നേടി പുറത്തായി. താരത്തിന്റെ ഏകദിന കരിയറിലെ പന്ത്രണ്ടാം സെഞ്ച്വറിയാണിത്.മന്ദാനയുടെ സെഞ്ച്വറികരുത്തിൽ ഇന്ത്യ ഒടുവില്‍ വിവരം…

മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ എ കെ ആന്റണി വൈകിട്ട് വാർത്താസമ്മേളനം

തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് കോൺഗ്രസ്‌ പ്രവർത്തക സമിതിയംഗം കൂടിയായ ആന്റണി വാർത്താസമ്മേളനം വിളിച്ചത്. ആന്റണി…

സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല

ഭോപ്പാല്‍: പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഥാറില്‍ കൂറ്റന്‍ റോഡ് ഷോയും പൊതുയോഗത്തില്‍ പ്രസംഗവും നടത്തി. പിറന്നാളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസംഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ചും പ്രധാനമന്ത്രി സംസാരിച്ചു.ഇന്ത്യയുടെ…

ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 ആയി ഗാസ മുനമ്പിൽ കൂട്ടപാലായനം

ഗാസ: പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണം കൂടി ആരംഭിച്ചതോടെ ഗാസ മുനമ്പ് കത്തുകയാണ്. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ…

7 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു മോഹിനി വെളിപ്പെടുത്തുന്നു

ജീവിതത്തില്‍ കടുത്ത വിഷാദം ബാധിച്ച് ഏഴു പ്രാവശ്യം താന്‍ ജീവനൊടുക്കാന്‍ ഒരുങ്ങിയെന്ന് വെളിപ്പെടുത്തി നടി മോഹനി. ഭര്‍തൃവീട്ടുകാര്‍ തനിക്കെതിരെ കൂടോത്രം ചെയ്തുവെന്നും അതാണ് തന്നെ വിഷാദത്തിലേക്ക് തള്ളിയിട്ടതെന്നും അവര്‍.വിവാഹശേഷം ഭര്‍ത്താവും മക്കളുമായി സുഖമായി കഴിയുകയായിരുന്നു. പക്ഷേ പെട്ടെന്നൊരു കാരണവുമില്ലാതെ വിഷാദത്തിലേക്ക് വീണു.…

മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളം മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ പിതാവ്

അടൂര്‍: പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് അച്ഛൻ ജോയിക്കുട്ടി.എന്‍റെ പരാതിയില്‍ പൊലീസുകാര്‍ക്ക് അനുകൂലമായിട്ടാകും റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടാകുക. അതാണ് മുഖ്യമന്ത്രി വായിച്ചത്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച അവന് വേണ്ടിപരാതി കൊടുത്തിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയാണ് അതില്‍…

പ്രകോപനമില്ലാതെ ആക്രമിച്ചാല്‍ നായ്ക്കള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉത്തരവുമായി യുപി സര്‍ക്കാര്‍

ലഖ്‌നൗ: തെരുവുനായ്ക്കള്‍ക്കെതിരെ വിചിത്ര ഉത്തരവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രകോപനമില്ലാതെ മനുഷ്യനെ കടിച്ചാല്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് യുപി സര്‍ക്കാര്‍ തെരുവുനായ്ക്കള്‍ക്ക് വിധിച്ചിരിക്കുന്നത്. ഒരുവട്ടം കടിച്ചാല്‍ പത്ത് ദിവസം ആനിമല്‍ സെന്ററില്‍ തടവില്‍ പാര്‍പ്പിക്കും. പുറത്തിറങ്ങി വീണ്ടും മനുഷ്യനെ കടിച്ചാല്‍ ആനിമല്‍ സെന്ററില്‍…

ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു. 89–ാം വയസ്സിലാണ് അന്ത്യം. റോബർട്ടിന്റെ പബ്ലിസിറ്റി സ്ഥാപനമായ റോജേഴ്‌സ് & കോവൻ പിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സിൻഡി ബെർഗറാണ് മരണ വിവരം സ്ഥിരീകരിച്ചത്. താരം ഉറക്കത്തിനിടെ മരിച്ചു എന്നാണ് റിപ്പോർട്ട്. മരണകാരണം…

നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത്. ‘മാ വന്ദേ’ എന്നാണ് സിനിമയുടെ പേര്. ക്രാന്തി കുമാർ സി എച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സിൽവർ കാസ്റ്റ്…