ഒക്ടോബർ 14ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരത്തെ ഇരു ടീമുകളും ജീവൻ മരണ പോരാട്ടമായി ആണ് കാണുന്നത്. രണ്ട് കളികൾ ജയിച്ചു നിൽക്കുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം കൂടുതലാണെങ്കിലും ചിലവൈരി കളായ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ഫോമിലേക്ക് വരാറുണ്ട്. ഇന്ത്യയ്ക്കെതിരെ തോൽവി പിണഞ്ഞാൽ പാക്കിസ്ഥാനിൽ ലഭിക്കുന്ന സ്വീകരണത്തെയാണ് കളിക്കാർ ഭയക്കുന്നത്. ഫോമിലുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും, വിരാട് കോലിയും, കെ എൽ രാഹുലും പാക്കിസ്ഥാൻ ബൗളർമാർക്കെതിരെ ശക്തമായ ഭീഷണി ഉയർത്തുന്നുണ്ട്. ജസ്പ്രീത് ബൂമ്രയും അശ്വിനും സിറാജും ചഹാലും തിളങ്ങി നിൽക്കുന്നത് കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ക്രിക്കറ്റ് പണ്ഡിതന്മാർ ഇന്ത്യയ്ക് 67 ശതമാനം വിജയ് സാധ്യതയാണ് കൽപ്പിച്ചിട്ടുള്ളത്. സ്റ്റേഡിയം നിറഞ്ഞു എത്തുന്ന വലിയ ജനക്കൂട്ടം ഇന്ത്യക്കായി ആർപ്പു വിളിക്കുമ്പോൾ ജയം ഇന്ത്യൻ പക്ഷത്ത് ആയിരിക്കുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.