ഇന്ത്യൻ അതിർത്തി ലംഘിച്ച പാക്കിസ്ഥാൻ ഡ്രോൺ സുരക്ഷാസേന വെടിവെച്ചിട്ടു .വ്യാഴാഴ്ച രാജസ്ഥാന് സമീപം ശ്രീ കൺപൂരിൽ ആണ് സംഭവം, അതിർത്തി സുരക്ഷാസേന നടത്തിയ പെട്രോളിങ്ങിനിടെ ആണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഡ്രോൺ പൂർണമായും തകർന്നുവീണു.
പിന്നീട് നടത്തിയ പരിശോധനയിൽ ആണ് രണ്ട് കിലോയിൽ അധികം ഹീറോയിൻ കണ്ടെത്തിയത് ഇതിന് മാർക്കറ്റിൽ 12 കോടിയോളം രൂപ വില വരും എന്നാണ് സുരക്ഷാസേന അറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി സേന വ്യക്തമാക്കി