2036ലെ ഒളിംപിക്സ് നടത്താൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി ആതിഥേയത്വ താൽപ്പര്യം അറിയിച്ചത്.
ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടമാണെന്ന് അദേഹം പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 141-ാം സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒളിംപിക്സ് ഇന്ത്യയിൽ നടക്കുന്നത് കാണാൻ 140 കോടി ജനങ്ങൾ ആഗ്രഹിക്കുന്നു. 2029ലെ യൂത്ത് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ തയാറാണ്. ഇതിന് ഒളിംപിക് കമ്മറ്റിയുടെ പിന്തുണ ഇതിനുണ്ടാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു