ഇസ്രായേൽ-ഹമാസ് യുദ്ധം മുറുകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും .മരുന്നും ഭക്ഷണവുമുൾപ്പടെ ലഭ്യമാകാതെ ദുരിതത്തിലായ ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച ഇസ്രയേലും വാഷിങ്ടണും ധാരണയിലെത്തിയതായും ഇസ്രായേൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.