ഗാസാ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്ററുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിയിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.
അൽ അഹലി അറബ് ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചതിന് എംബസിയുടെ പോസ്റ്റ്. അക്രമണത്തിൽ 500 ഓളം പാലസ്തീൻ കാർ കൊല്ലപ്പെട്ടിരുന്നു. നേരത്തെ, ഗാസയിൽ പാലസ്തീനികൾ ക്കെതിരെ നടത്തിയ ആക്രമങ്ങൾക്ക് ഇസ്രയേൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.