ഗാസയിലെ ആശുപതിയിൽ മിസൈൽ ആക്രമണത്തിൽ 500ലധികം രോഗികൾ കൊല്ലപ്പെട്ടതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. അറബ് രാജ്യങ്ങളിലെങ്ങും വലിയ പ്രതിഷേധമാണ് നടക്കുന്നത്. അടിയന്തരമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം വിളിച്ചു ഗാസ വിഷയം ചർച്ച ചെയ്യണമെന്നു യു എ ഇയും റഷ്യയും ആവശ്യപ്പെട്ടു. ഇറാൻ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് അറബ് രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടു