namo bharat

ന്യൂഡൽഹി :ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജണൽ സർവീസ് ആയ റാപ്പിഡ് എക്സിന്റെ പേരുമാറ്റി. “നമോ ഭാരത്” എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കുകയാണ് പേരുമാറ്റം. ഉത്തരപ്രദേശിലെ ദുഹായ് ഡിപ്പോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിൻ.

     അതിനിടെ പേരുമാറ്റത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. മോദിയുടെ ആത്മാനു രാഗത്തിന് അതിരുകളില്ലെന്ന് പേരുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിൻറെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേരയും പരിഹാസം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *