ഹാങ്ചോ: ഏഷ്യൻ പാരാ ഗെയിംസ് ജാവലിൻ ത്രോയില്‍ ഇന്ത്യക്ക് റെക്കോഡോടെ സ്വര്‍ണം. പുരുഷന്മാരുടെ എഫ് 64 ഇനത്തിലാണ് ഇന്ത്യൻ താരം സുമിത് അന്തില്‍ സ്വര്‍ണം നേടിയത്.
73.29 മീറ്റര്‍ എറിഞ്ഞ സുമിത് അന്തില്‍ ഏഷ്യൻ പാരാ ഗെയിംസ് അടക്കം മൂന്ന് റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഏഷ്യൻ പാരാ ഗെയിംസ് കൂടാതെ ലോക റെക്കോര്‍ഡ്, ഏഷ്യൻ റെക്കോര്‍ഡ് എന്നിവയാണ് തകര്‍ത്തത്.
ജാവലിൻ ത്രോയില്‍ ഇന്ത്യയുടെ തന്നെ പുഷ്പേന്ദ്ര സിങ് വെങ്കലം നേടി. 62.06 മീറ്ററാണ് എറിഞ്ഞത്. 62.42 മീറ്റര്‍ എറിഞ്ഞ ശ്രീലങ്കയുടെ അരച്ചിഗെ സമിതക്കാണ് വെള്ളി.ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 10 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവും അടക്കം 36 മെഡലുകള്‍ ഇന്ത്യൻ ടീം നേടി.