ഉപഭോക്താക്കായി കൂടുതല്‍ ഫീച്ചര്‍ അവതരിപ്പിക്കാൻ വാട്‌സാപ്പ്. അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ പുതിയ വഴിയാണ് വാട്‌സാപ്പ് പരീക്ഷിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണ് പുതിയതായി പരീക്ഷിക്കുന്നത്. വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാനാവുക. ഇമെയില്‍ വെരിഫിക്കേഷന്‍ എത്തുന്നതോടെ ഇമെയില്‍ ഐഡി ഉപയോഗിച്ചും വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാനാവും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.23.24.10, 2.23.24.8, 2.23.24.9 വേര്‍ഷനുകളിലാണ് ഈ അപ്‌ഡേറ്റുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *