ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ശരിയല്ലെന്നു സുപ്രീംകോടതി.
ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ലെന്നത് ഓര്‍ക്കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിതിനെതിരേ പഞ്ചാബ് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു ഗവര്‍ണര്‍മാര്‍ക്കെതിരേ ചീഫ് ജസ്റ്റീസിന്റെ രൂക്ഷവിമര്‍ശനം.
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം അനന്തമായി വൈകുകയാണെന്നു പഞ്ചാബ് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. അംഗീകാരത്തിനായി സമര്‍പ്പിച്ച ബില്ലുകളില്‍ എന്തുനടപടി സ്വീകരിച്ചെന്ന് വെള്ളിയാഴ്ചയ്ക്കകം അറിയിക്കാൻ പഞ്ചാബ് ഗവര്‍ണറുടെ അഭിഭാഷകന് ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശം നല്കി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പുവയ്ക്കാതെ തീരുമാനം നീട്ടുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതി