ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽഗാന്ധിയേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ആലോചിക്കുന്നത്.
കേസ് അന്വേഷിക്കുന്ന ഇ.ഡി സംഘം കഴിഞ്ഞവർഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൽ ഖാർഗെ ട്രഷറർ പവൻകുമാർ ബൻസൽ എന്നിവരെ കഴിഞ്ഞവർഷം ഒന്നിലേറെ തവണ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമേ പവൻ ബൻസാലിനെ കഴിഞ്ഞ രണ്ടുദിവസമായി ഇ.ഡി ചോദ്യം ചെയ്യുകയാണ്.
ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ ഉൾപ്പെടെ നടത്തിയ റെയ്ഡുകളിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ ചോദിച്ചത് എന്നാണ് സൂചന.യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെൽ കമ്പനികളിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകൾ റെയ്ഡുകളിൽ കണ്ടെത്തിയതായി ഇ.ഡി വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു.യങ് ഇന്ത്യ കമ്പനിയിലെ 76% ഓഹരികളുടെ ഉടമകൾ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയും ആണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ആലോചിക്കുന്നത്.
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ല എന്ന് നിലപാടാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇ.ഡിയുടെ ചോദ്യം ചെയ്യലിനീടെ സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ മുൻ ട്രഷറർ പരേതനായ മോത്തിലാൽ വേറെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയിരിക്കുന്നത് എന്നായിരുന്നു ഇരുവരുടെയും മൊഴി

Leave a Reply

Your email address will not be published. Required fields are marked *