കടുത്ത സാമ്പത്തിക പ്രതിസന്ധി വലക്കുന്ന പാകിസ്താൻ ധനസമാഹരണത്തിനായി യുക്രെയ്ന് ആയുധങ്ങള്‍ വിറ്റെന്ന് റിപ്പോര്‍ട്ട്.
കരാറുകളിലെത്തിയതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പുറത്താക്കി അധികാരത്തിലെത്തിയ സഖ്യ സര്‍ക്കാര്‍ 2022 ആഗസ്റ്റ് 17നാണ് ഈ കരാറുകളിലെത്തിയത്. ‘ഗ്ലോബല്‍ മിലിട്ടറി’ കമ്ബനിയുമായി 23.2 കോടി ഡോളറിനും ‘നോര്‍ത്രോപ് ഗ്രുമ്മനു’മായി 13.1 കോടി ഡോളറിനുമായിരുന്നു കരാര്‍. എന്നാല്‍, റഷ്യ- യുക്രെയ്ൻ വിഷയത്തില്‍ പൂര്‍ണമായ നിഷ്പക്ഷതയാണ് തങ്ങളുടെ നിലപാടെന്ന് പാകിസ്താൻ പറയുന്നു. യുക്രെയ്നും ഇത് പരസ്യമാക്കിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *