അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് സൂചന.പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഗുജറാത്ത് സര്‍ക്കാരും ബി.സി.സി.ഐ.യും തുടങ്ങിക്കഴിഞ്ഞു.ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മുംബൈയില്‍നിന്ന് ഇന്ത്യന്‍ ടീം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അഹമ്മദാബാദിലെത്തി. ടീം ഇന്നുമുതല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍പരിശീലനത്തിനിറങ്ങും. ഫൈനലിന് സ്റ്റേഡിയത്തിനുമുകളിലൂടെ വ്യോമസേനയുടെ സൂര്യകിരണ്‍ എയ്റോബാറ്റിക് സംഘത്തിന്റെ എയര്ഷോഉണ്ടാകുമെന്നും ബോളിവുഡ് താരങ്ങളടക്കം എത്തുമെന്നും സൂചനയുണ്ട്സ്വന്തം പേരുള്ള സ്റ്റേഡിയത്തില്‍ നേരത്തേ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ മോദി എത്തിയിരുന്നു. മോദിക്കൊപ്പം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിആന്തണി ആല്‍ബനീസും ഫൈനല്‍ കാണാന്‍ എത്തുമെന്ന് സൂചനയുണ്ട്. ഇന്ത്യ ഫൈനലില്‍ എത്തിയതിനെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. വിരാട്കോലിയുടെ റെക്കോഡ് നേട്ടത്തെയും മുഹമ്മദ് ഷമിയുടെ പ്രകടനത്തെയും പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.