ന്യൂയോര്‍ക്ക്: ചാറ്റ് ജി.പി.ടി. നിര്‍മാണക്കമ്പനിയായ ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആള്‍ട്മാനെ പുറത്താക്കി. പിന്നാലെസഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവയ്ക്കുകയും ചെയ്തു. ഓപ്പണ്‍ എ.ഐ.യെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ്സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കിയത്കമ്പനി ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മൊറാട്ടിയെ താത്കാലിക സി.ഇ.ഒ. ആയി നിയമിച്ചതായി ഓപ്പൺ എ.ഐ. അറിയിച്ചു. സ്ഥിരം സി.ഇ.ഒ.യെനിയമിക്കുന്നതുവരെ മിറ സ്ഥാനത്ത് തുടരും
മനുഷ്യനെപ്പോലെത്തന്നെ പ്രവര്‍ത്തിക്കാനാവുന്ന ചാറ്റ് ജി.പി.ടി. ലോകത്തിനു സമര്‍പ്പിച്ച വ്യക്തിയാണ് മുപ്പത്തെട്ടുകാരനായ സാം ആള്‍ട്മാൻബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ്ഔദ്യോഗിക വിശദീകരണം. ഓപണ്‍ എ.ഐ.യെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മയും കമ്പനി ചൂണ്ടിക്കാട്ടി.