കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ തുടരുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിലവിൽ 34 പേര് ചികിത്സയിലുണ്ട്.
കുസാറ്റ് ദുരന്തത്തില് മരിച്ചവർക്ക് സർവ്വകലാശാല ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കും. രാവിലെ 10.30ന് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം. ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് 2.30ന് മുഴുവൻ സിൻഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കുസാറ്റ് സര്‍വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവൻ പരീക്ഷകളും മാറ്റിവച്ചതായും സര്‍വകലാശാല അറിയിച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതര്‍ വ്യക്തമാക്കി.