ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്.മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു.
മൂന്ന് മത്സരങ്ങളാണ് പരമ്ബരയിലുള്ളത്. മൂന്ന് മത്സരം ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം 41 ന് വിജയിച്ചിരുന്നു. ടി20 ലോകകപ്പ് അടുത്തിരിക്കെ തുടര്‍ച്ചയായ രണ്ടാം പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവനിര ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *