മലയാളത്തനിമ നിലനിറുത്തി മലയാളത്തിന്റെ മനോഹരിത വരച്ചുകാട്ടിയ ആലപ്പുഴയുടെ സ്വന്തം സംവിധായകനാണ് ആലപ്പി അഷ്റഫ്.1983-ൽ ഒരു “മാടപ്രാവിന്റെകഥ” എന്ന സിനിമയിലൂടെയാണ്അദ്ദേഹം സിനിമ രംഗത്ത് പ്രവേശിക്കുന്നത്. താരരാജക്കൻമാരെ വരെ ഉൾപ്പെടുത്തി നിരാവധി ഹിറ്റുകൾ സമ്മാനിച്ച മലയാളികൾക്ക് സുപരിചിതനായി മാറിയ ആലപ്പി അഷ്റഫ് അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുതിയൊരു ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ്.. ” അടിയന്തരാവസ്ഥ കാലത്തെ അനുരാഗം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രണയവും, വിരഹവും, ഒരു സാധാരണ കുടുംബത്തിലെ ജീവിതാനുഭവങ്ങളും അതിൽ നിന്നുണ്ടാക്കുന്ന വഴിത്തിരിവുകളുമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഡിസംബർ മധ്യ വാരത്തോടെ റീലിസിനൊരുങ്ങുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *