2023-ലെ ഇന്ത്യൻ സിനിമയ്ക്ക് ഒരു മികച്ച വർഷമായിരുന്നു. കൊവിഡ്-19 പാൻഡെമിക് മൂലമുണ്ടായ തിരിച്ചടികളിൽ നിന്ന് പൂർണമായും കരകയറിയെത്തിയ വർഷം. എല്ലാ ഭാഷാ സിനിമകളും ഹിറ്റുകൾ ആയിരുന്നു. തമിഴ്, തെലുങ്ക് സിനിമകൾക്ക് നേരത്തെ തന്നെ നല്ല സ്ഥിതി നിലനിന്നിരുന്നുവെങ്കിലും, ബോളിവുഡിനും ഈ വർഷം തിരിച്ചുവരവ് നടന്നു.
ഈ വർഷം ബോളിവുഡിലെ ഏറ്റവും വലിയ താരമായി മാറിയിരിക്കുന്നത് ഷാരൂഖ് ഖാൻ ആണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം 2023-ൽ മൂന്ന് സിനിമകളുമായി തിരിച്ചെത്തിയ ഷാരൂഖ് ഖാൻ എല്ലാ സിനിമകളും
ഹിറ്റാക്കി. ഈ മൂന്ന് സിനിമകളുടെ ആകെ കളക്ഷൻ 2534.09 കോടിയാണ്. അതിൽ അഭിനയിച്ചതിന് ഷാരൂഖ് ഖാൻ നേടിയ പ്രതിഫലം 528 കോടിയാണ്.
ഷാരൂഖ് ഖാന്റെ ഈ വർഷത്തെ ആദ്യ റിലീസ് പഠാൻ ആയിരുന്നു. ഈ ചിത്രം ആഗോളതലത്തിൽ 1050.40 കോടി കളക്ഷൻ നേടി. രണ്ടാമത്തെ ചിത്രം ജവാൻ ആയിരുന്നു. ഈ ചിത്രം 1143.59 കോടി കളക്ഷൻ നേടി. ഈ വർഷത്തെ ഷാരൂഖ് ഖാന്റെ മൂന്നാമത്തെ റിലീസ് ഡങ്കി ആണ്. ഇതുവരെ ഈ ചിത്രം 340 കോടി കളക്ഷൻ നേടിയിട്ടുണ്ട്.
പഠാൻ എന്ന ചിത്രത്തിന് ഷാരൂഖ് ഖാൻ ഒരു രൂപ പോലും വാങ്ങിയിരുന്നില്ല. ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് ഷെയർ ചെയ്യുന്ന ഒരു കരാർ ആയിരുന്നു ഇത്. ഈ കരാർ പ്രകാരം ഷാരൂഖ് ഖാൻ 200 കോടി ലഭിച്ചിട്ടുണ്ട്. ജവാൻ എന്ന ചിത്രത്തിന് ഷാരൂഖ് ഖാൻ 100 കോടി പ്രതിഫലവും ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് 60 ശതമാനവും ലഭിച്ചിട്ടുണ്ട്. ഈ കരാർ പ്രകാരം ഷാരൂഖ് ഖാൻ 300 കോടി ലഭിച്ചിട്ടുണ്ട്. ഡങ്കി എന്ന ചിത്രത്തിന് ഷാരൂഖ് ഖാൻ 28 കോടി മാത്രമാണ് വാങ്ങിയത്. ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയുമാണ് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്.
ഈ വിജയങ്ങളോടെ ബോളിവുഡിലെ തന്റെ താരസിംഹാസനം വീണ്ടും നേടിയെടുത്തിരിക്കുകയാണ്ഷാരൂഖ് ഖാൻ