അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നു ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞു വലിയ ജനക്കൂട്ടമാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ കൊടുംതണുപ്പു വകവയ്ക്കാതെ ക്ഷേത്രദർശനത്തിനായി എത്തിയത് ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്‌ക്ക് 11.30 വരെയും ഉച്ചയ്‌ക്ക് രണ്ടുമുതൽ വൈകിട്ട് ഏഴുവരെയുമാണു ദർശനം അനുവദിക്കുക

പുലർച്ചെ 6.30ന് ജാഗരൺ ആരതിയോടെ ക്ഷേത്രം തുറക്കും വൈകിട്ട് 7.30ന് സന്ധ്യാ ആരതിയോടെ നടഅടയ്‌ക്കും കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി

ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും മോദിക്കൊപ്പം അർച്ചനയിലും പൂജയിലും പങ്കെടുത്തു യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ്അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവർമുഖ്യാതിഥികളായി എണ്ണായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകൾ.ക്ഷേത്രത്തിന്റെബാക്കിയുള്ള നിർമാണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

7 thoughts on “അയോധ്യ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്കായി ഒരുങ്ങിയപ്പോൾ”

Leave a Reply

Your email address will not be published. Required fields are marked *