കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കത്ത്. ഭാരത് ജോഡോ ന്യായ് യാത്രയിൽ പര്യടനം തുടരുന്ന രാഹുൽ ഗാന്ധിക്ക് സുരക്ഷ ഉറപ്പക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അമിത് ഷായ്ക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജൻ ഖാർഗെയുടെ കത്ത്
രാഹുൽഗാഡിയോ യാത്രയിലെ മറ്റംഗങ്ങളോ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താൻ അസം മുഖ്യമന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടേയും ഇടപെടൽ ഉറപ്പാക്കണമെന്നാണ് കത്തിലെത്തവശ്യം
ജനുവരി 18 മുതൽ തുടർച്ചയായുണ്ടായ സംഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് ഖാർഗെയുടെ കത്ത്
19-ന് ലംഖിംപുരിൽ ബി.ജി.പി അനുഭാവമുള്ള അക്രമികൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്ററുകളും ബോർഡുകളും നശിപ്പിച്ചു
21-ന് ജയറാം രമേശിനൊപ്പമുള്ള പാർട്ടിയുടെ സാമൂഹിക മാധ്യമ സംഘത്തിന് നേരെ ബി.ജെ. പി.പ്രവർത്തകർ കൈയേറ്റം നടത്തി കാർ ആക്രമിച്ചു.കാറിലുണ്ടായിരുന്നവരുടെ ദേഹത്ത് വെള്ളമൊഴിക്കാൻ ശ്രമിച്ചു ഈ അതിക്രമങ്ങൾ അസം മുഖ്യമന്ത്രിയുടെ സഹോദരൻ കൂടിയായ ജില്ലാ പോലീസ് മേധാവി നോക്കിനിന്നുവെന്നും ഖാർഗെ ആരോപിച്ചു
അസംപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബുപെൻ ബോറെയേ ആക്രമിച്ചു. പിറ്റേന്നും രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞു. സംഘത്തിലുണ്ടായിരുന്നവർ വൻ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകും വിധം രാഹുലിന്റെ അടുത്തു വരെയെത്തിയെന്നും കോൺഗ്രസ് അധ്യക്ഷൻ കത്തിൽ സൂചിപ്പിക്കുന്നു ഇത്തരം
സാഹചര്യങ്ങളിലെല്ലാം പോലീസ് ആക്രമികളായ ബി.ജെ.പി. പ്രവർത്തകർക്കപ്പം നിന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി