തമിഴ്നാട്ടിൽ തൈപ്പൂയ ഉത്സവഅവധിയും റിപ്പബ്ലിക് ദിനവും ആയതോടെ ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി തുടങ്ങി


വെള്ളി, ശനി, ഞായർ ദിവസത്തെ അവധി ലഭിക്കുന്നതോടെ വിനോദസഞ്ചാരികൾ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുകയാണ് വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂർ – കാന്തല്ലൂർ മേഖലയിലേക്ക് ഈ ദിവസങ്ങളിൽ വൻതിരക്കാണ് ചൂടു കൂടുമ്പോഴും മറയൂർ – കാന്തല്ലൂർ പ്രദേശത്തെ തണുത്ത കാലാവസ്ഥയാണ് സഞ്ചാരികളെ ഏറെ ആകർഷികുന്നത്

തമിഴ് നാടിനോട് ചേർന്നു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഓട്ടേറെ തമിഴ് വിനോദ സഞ്ചാരികളും ഇവിടെക്കെത്തുന്നുണ്ട്. 60 ശതമാനം റൂമുകളും നേരത്തെ തന്നെ ബുക്കിങ് നടന്നു

തൈപ്പുയം, റിപ്പബ്ലിക് അവധികൾ ഒരുമിച്ചു വന്നതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് മുന്നാറിൽ കൂടുതലായി എത്തുന്നത് ചില്ലു പാലം അടക്കമുള്ള കാതുകക്കാഴ്ചകൾ കൂടിയായതോടെ വാഗമണ്ണിൽ തിരക്കൊഴിയാത്ത സ്ഥിതിയാണ് ഓരേ അവധി ദിവസങ്ങളിലും വൻ തിരക്കാണ് വാഗമണ്ണിലെ വിവിധ വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകാറുള്ളത്

Leave a Reply

Your email address will not be published. Required fields are marked *