തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് സംബന്ധിച്ചുള്ള വൈസ് ചാൻസലറുടെ റിപ്പോർട്ട് ഗവർണർക്ക് കൈമാറി
സർവകലാശാലയ്ക്ക് പുതിയ വിസിയെ കണ്ടെത്തുന്നതിനായി സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്‍റെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനായി ചേർന്ന സെനറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങള്‍ ഉണ്ടായത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് ഗവർണർ റിപ്പോർട്ട് തേടിയത്
വിസി വിളിച്ചുചേർത്ത സെനറ്റ് യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചിരുന്നു
എന്നാല്‍ വിസിയായ താനാണ് സെനറ്റ് യോഗം വളിച്ചതെന്നും താനാണ് അധ്യക്ഷത വഹിക്കേണ്ടതെന്നുമായിരുന്ന കേരള വിസി ഡോ. മോഹൻ കുന്നുമേല്‍ സെനറ്റ് യോഗത്തില്‍ നിലപാട് കൈക്കൊണ്ടത്
ഇക്കാര്യങ്ങളാണ് ഗവർണർക്ക് നല്കിയ റിപ്പോർട്ടിലുമുള്ളത്
സർവകലാശാല നിയമപ്രകാരം വൈസ് ചാൻസലറാണ് യോഗത്തില്‍ അധ്യക്ഷത വഹിക്ക ണ്ടതെന്നു മന്ത്രിയെ അറിയിച്ചിട്ടും മന്ത്രി യോഗനടപടികള്‍ ആരംഭിച്ചതായും അജണ്ടയില്‍ ഇല്ലാത്ത പ്രമേയം പാസായതായി യോഗത്തെ അറിയിച്ചതായും ഗവർണർക്ക് കൊടുത്ത റിപ്പോർട്ടില്‍ പരാമർശിക്കുന്നു
പ്രതിപക്ഷ സെനറ്റ് അംഗങ്ങള്‍ സേർച്ച് കമ്മിറ്റിയിലേക്ക് രണ്ടു പേരുകള്‍ നിർദ്ദേശിച്ചതായും റിപ്പോർട്ടില്‍ പറയുന്നു