യശസ്വി ജയ്സ്വാളിന്റെ ക്യാച്ച് ആഘോഷിച്ച ഇംഗ്ലണ്ട് താരങ്ങള്‍ക്ക് എതിരെ ഇന്ത്യന്‍ ആരാധകര്‍
വിക്കറ്റ് കിപ്പറിന്റെ കൈകളിലേക്ക് എത്തും മുന്‍പേ പന്ത് ഗ്രൗണ്ടില്‍ കുത്തിയെന്ന് മനസിലായിട്ടും ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്
ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് ഇവിടെ ഇംഗ്ലണ്ട് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍