മൂന്ന് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലടക്കം രണ്ടിടങ്ങളിലും സഖ്യമായി മത്സരിക്കാൻ ആം ആദ്മി പാർട്ടിയും കോൺഗ്രസും തീരുമാനിച്ചു ഡൽഹിയിൽ നാലും ഹരിയാനയിൽ ഒന്നും ഗുജറാത്തിൽ രണ്ടും സീറ്റുകൾ എഎപിക്ക് നൽകി
അഹമ്മദ് പട്ടേലിന്‍റെ മണ്ഡലമായിരുന്ന ഗുജറാത്തിലെ ബറൂച്ച് സീറ്റ്, ആപ്പിന് നൽകിയതിൽ കോൺഗ്രസിൽ പൊട്ടിത്തെറികൾ ഉണ്ടായേക്കും ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ എസ്പി- കോൺഗ്രസ് സഖ്യത്തിന് പിന്നാലെയാണ് ആപ്പുമായി കോണ്‍ഗ്രസ് സീറ്റ് ധാരണയിലെത്തിയത്
7 സീറ്റുകളുള്ള ഡൽഹിയിൽ ന്യൂ ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി എനിങ്ങനെ 4 സീറ്റുകളിൽ എ എപിയും, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദിനി ചൗക്ക് എന്നീ മൂന്ന് സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും
26 സീറ്റുകളുള്ള ഗുജറാത്തിൽ കോൺഗ്രസിന്റെ തട്ടകമായ ബറൂച്ചും ഭാവ്നഗറും അടക്കം രണ്ട് സീറ്റുകളാണ് എഎപിക്ക് നൽകിയത് ബറൂച്ച് വിട്ട് നൽകിയാൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസലും മുംതാസും അറിയിച്ചിരുന്നു
സംസ്ഥാനത്തെ സാഹചര്യത്തിനനുസരിച്ച് എടുത്ത തീരുമാനമാണെന്നും എല്ലാവരും അത് മനസ്സിലാക്കും എന്നുമാണ് സഖ്യസമിതി തലവൻ മുകുൾ വാസ്നിക്കിന്റെ പ്രതികരണം
ചണ്ഡിഗഢിലെ ഒരു സീറ്റും ഗോവയിലെ രണ്ട് സീറ്റും കോൺഗ്രസിന് നൽകി വലിയ വിട്ടുവീഴ്ചയ്ക്കാണ് ആം ആദ്മി പാർട്ടി തയ്യാറായത് 10 സീറ്റുള്ള ഹരിയാനയിലെ കുരുക്ഷേത്ര എഎപിക്ക് നൽകാൻ നേരത്തെ തന്നെ ധാരണയായിരുന്നു