സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഒന്നോ രണ്ടോ ദിവസം കാലതാമസമുണ്ടാകുന്നത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും മന്ത്രി പറഞ്ഞു

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയെന്നാണ് പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ നൽകാതിരുന്നത്

13,000 കോടിരൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഇക്കാര്യമല്ലേ ചർച്ചയാവേണ്ടതെന്നു മന്ത്രി സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ധനപ്രതിസന്ധിക്ക് കാരണം

സർക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെന്റാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങുമെന്ന് യുഡിഎഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു

പണം നൽകാനില്ലാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *