മനുഷ്യജീവന് സംരക്ഷണം ഒരുക്കാൻ കഴിയുന്ന വിധത്തിൽ നിയമങ്ങളിൽ മാറ്റം വരുത്താൻ കഴിയാത്തത് പ്രതിഷേധാത്മകമാണ്.

തമിഴ്നാട് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയത് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയും കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അവകാശം കർഷകർക്ക് നൽകിയേ തീരു.

കർഷക രുടെ പ്രശ്നങ്ങൾ പരിഗണിച്ചില്ലെങ്കിൽ അതി ശക്തമായ സമരം ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മുഖ്യ പ്രസംഗത്തിൽ പറഞ്ഞു.


കക്കയത്ത് കർഷകനായ ഏബ്രഹാം കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.

ആന, കടുവ, കാട്ടു പേത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്.

കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കുന്നതിനും കൃഷിയിടങ്ങളിലും മറ്റും ജോലി ചെയ്യുന്നതും മറ്റും എന്ത് ധൈര്യത്തിൽ എന്നും ബിഷപ്പ് ലേഖനത്തിലുടെ ചോദിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *