മുരളീധരനെ മുൻനിർത്തി പത്മജ വേണുഗോപാലിനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ്.
വീട്ടിലിരുന്ന് പ്രവർത്തിച്ച പത്മജക്ക് ഇത്രയൊക്കെ പരിഗണന നൽകിയത് അധികമാണെന്ന പാർട്ടിയുടെ വാദം ഏറ്റെടുത്ത് കെ.മുരളീധരനും രംഗത്ത് ഇറങ്ങി പത്മജ ഇത്തരത്തിൽ കൂറുമാറാൻ തക്കവിതം പാർട്ടി പത്മജയെ തഴഞ്ഞിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.
അർഹമായ എല്ലാ പരിഗണനയും പത്മജ യ്ക്ക് നൽകി ട്ടുണ്ടെന്നാണ് പാർട്ടിയുടെ വിശദീകരണം.
ഒരു തവണ പാർലമെന്റിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിക്കാൻ അവസരം നൽകിയതിന് പുറമേ അടുത്തിടെ നടന്ന പുനസംഘടനയിൽ രാഷ്ട്രീയകാര്യസമിതിയിലും ഉൾപ്പെടുത്തി അതേസമയം ഇ.ഡി ഭയമാണ് കൂറു മാറ്റത്തിന് പിന്നിലെന്ന് നേതാക്കളിൽ ചിലർ പറയുന്നു
അനിൽ ആൻറണിക്ക് പിന്നാലെ പത്മജയുടെ ഈ മാറ്റവും രാഷ്ട്രീയമായി ഗുണം ചെയ്യുക ഇടതുപക്ഷത്തിനാണ് അതിനെ നേരിടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ് എന്നുമാണ് പാർട്ടി പറയുന്നത്